മലബാർ ഗോൾഡിൽ ആകർഷകമായ ഓഫറുകൾ
text_fieldsകോഴിക്കോട്: അക്ഷയ തൃതീയ പ്രമാണിച്ച് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി ആകർഷകമായ വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു.
സ്വർണാഭരണ പണിക്കൂലിയിലും ഡയമണ്ട് വാല്യുവിലും 25 ശതമാനം വരെ കിഴിവും ജെം സ്റ്റോൺ, അൺകട്ട് ഡയമണ്ട് തുടങ്ങിയവക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 25 ശതമാനംഡിസ്കൗണ്ടും മലബാർ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ അഡ്വാൻസ് ബുക്കിങ് ചെയ്യുന്നവർക്ക് വെള്ളിനാണയങ്ങൾ സൗജന്യമായി നേടാനും അവസരമുണ്ട്. അഡ്വാൻസ് ബുക്കിങ്ങിലൂടെ വർധിച്ചുവരുന്ന സ്വർണവിലയിൽനിന്ന് രക്ഷനേടാം.
അഡ്വാൻസ് ബുക്കിങ്ങിലൂടെ വിലയുടെ മൂന്ന് ശതമാനം നൽകി ബുക്ക് ചെയ്യുന്നതിലൂടെ ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ വിലക്ക് ആഭരണങ്ങൾ സ്വന്തമാക്കാം. .
അക്ഷയ തൃതീയയോടനുബന്ധിച്ച് മലബാർ ഗോൾഡ് & ഡയമണ്ട്സ് തങ്ങളുടെ എക്സ്ക്ലൂസീവ് ബ്രാൻഡ് ആയ ഡിവൈൻ കളക്ഷൻസിലെ പുതിയ കളക്ഷൻ ആയ ‘തൻവിക’ കളക്ഷൻ അവതരിപ്പിക്കും.