Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപലിശ നിരക്ക് കുറച്ച്...

പലിശ നിരക്ക് കുറച്ച് ബാങ്കുകൾ

text_fields
bookmark_border
പലിശ നിരക്ക് കുറച്ച് ബാങ്കുകൾ
cancel

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് റി​പ്പോ റേ​റ്റ് അ​ര ശ​ത​മാ​ന​ം (50 ബേ​സി​സ് പോ​യ​ന്‍റ്) കു​റ​ച്ച​തി​നു പി​ന്നാ​ലെ വാ​യ്പാ നി​ര​ക്കും നി​ക്ഷേ​പ നി​ര​ക്കും കു​റ​ച്ച് പ്ര​മു​ഖ ബാ​ങ്കു​ക​ൾ. വാ​യ്പ​നി​ര​ക്ക് കു​റ​ഞ്ഞ​ത് ഭ​വ​ന​വാ​യ്പ എ​ടു​ത്ത​വ​ർ​ക്കു​ൾ​പ്പെ​ടെ ഗു​ണം ചെ​യ്യും.

എ​സ്‌.​ബി‌.​ഐ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള സ്ഥി​ര​നി​ക്ഷേ​പ പ​ലി​ശ നി​ര​ക്കു​ക​ൾ കു​റ​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നും മൂ​ന്നു വ​ർ​ഷ​ത്തി​നും ഇ​ട​യി​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള (എ​ഫ്‌.​ഡി) പ​ലി​ശ നി​ര​ക്കു​ക​ൾ ഇ​നി മു​ത​ൽ 20 ബേ​സി​സ് പോ​യ​ന്റു​ക​ളാ​യി​രി​ക്കും. ഒ​രു വ​ർ​ഷ​ത്തി​നും ര​ണ്ടു വ​ർ​ഷ​ത്തി​നും ഇ​ട​യി​ൽ കാ​ലാ​വ​ധി​യു​ള്ള എ​ഫ്‌.​ഡി​ക​ൾ​ക്ക് 7.2 ശ​ത​മാ​ന​വും ര​ണ്ടു മു​ത​ൽ മൂ​ന്നു വ​ർ​ഷം വ​രെ​യു​ള്ള​വ​ക്ക് ഇ​പ്പോ​ൾ 7.4ശ​ത​മാ​ന​വും പ​ലി​ശ ല​ഭി​ക്കും. മു​മ്പ് ഇ​ത് യ​ഥാ​ക്ര​മം 7.3 ശ​ത​മാ​ന​വും 7.5 ശ​ത​മാ​ന​വു​മാ​യി​രു​ന്നു.

50 ല​ക്ഷ​ത്തി​ൽ താ​ഴെ ബാ​ല​ൻ​സു​ള്ള അ​ക്കൗ​ണ്ടു​ക​ൾ​ക്ക് 2.75 ശ​ത​മാ​ന​വും 50 ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ൾ​ക്ക് 3.25 ശ​ത​മാ​ന​വു​മാ​ണ് പു​തി​യ നി​ക്ഷേ​പ നി​ര​ക്കെ​ന്ന് എ​ച്ച്.​ഡി.​എ​ഫ്.​സി ബാ​ങ്കും അ​റി​യി​ച്ചു. ഇ​തു യ​ഥാ​ക്ര​മം മൂ​ന്നു ശ​ത​മാ​ന​വും 3.5 ശ​ത​മാ​ന​വു​മാ​യി​രു​ന്നു.

മൂ​ന്നു കോ​ടി രൂ​പ​യി​ൽ താ​ഴെ​യു​ള്ള എ​ഫ്‌.​ഡി നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. 91 ദി​വ​സം മു​ത​ൽ 179 ദി​വ​സം വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 4.25 ശ​ത​മാ​ന​വും 180 ദി​വ​സം മു​ത​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 5.75ശ​ത​മാ​ന​വു​മാ​ണ് പു​തി​യ നി​ര​ക്ക്. ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 7.05 ശ​ത​മാ​ന​വും ഒ​രു വ​ർ​ഷം മു​ത​ൽ ര​ണ്ടു വ​ർ​ഷം വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 6.75 ശ​ത​മാ​ന​വും പ​ലി​ശ ല​ഭി​ക്കും.

എ​സ്‌.​ബി‌.​ഐ, ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ ബാ​ങ്കു​ക​ൾ വാ​യ്പാ നി​ര​ക്കു​ക​ളി​ൽ ഇ​ള​വ് വ​രു​ത്തി. എ​സ്‌.​ബി‌.​ഐ 25 ബേ​സി​സ് പോ​യ​ന്റ് കു​റ​ച്ച് 8.25 ശ​ത​മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു. ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര നി​ര​ക്കു​ക​ൾ 8.65 ശ​ത​മാ​ന​മാ​യി കു​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

Show Full Article
TAGS:interest rate banks rbi 
News Summary - banks lower interest rate
Next Story