അറിയാം ജി.എസ്.ടിയിലെ മാറ്റങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
ജി.എസ്.ടി കൗൺസിലിന്റെ 56ാമത് യോഗത്തിൽ രണ്ട് തരത്തിലുള്ള മാറ്റങ്ങളാണ് നിർദേശിക്കപ്പെട്ടത്. സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കിലെ മാറ്റങ്ങളാണ് അതിൽ ഒന്നാമത്തേത്. രണ്ടാമത്തേത് ജി.എസ്.ടി നിയമം കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കാനുള്ള നിർദേശങ്ങളാണ്.
സിഗരറ്റ്,ച്യൂവിങ് ടുബാക്കോ തുടങ്ങിയ സാധങ്ങളുടെ ഒഴികെ നികുതിനിരക്ക് മാറ്റങ്ങൾ സെപ്റ്റംബർ 22 മുതൽ നിലവിൽവരും. പേമെന്റ് കിട്ടുന്നതും സപ്ലൈ ചെയ്യുന്നതും സെപ്റ്റംബർ 21ന് മുമ്പാണെങ്കിൽ തീർച്ചയായും പഴയ നികുതി നിരക്കുതന്നെയാകും ബാധകമാകുന്നത്.
പൊതുവെ മരുന്നുകൾക്ക് അഞ്ച് ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. ഒപ്പം തന്നെ നികുതി ഒഴിവാക്കിയ വളരെയേറെ മരുന്നുകളുമുണ്ട്. ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ ജി.എസ്.ടി ഒഴിവാക്കി.
വാഹനങ്ങൾ ഉൾപ്പെടെയുള്ള പല നിർമാണകമ്പനികളും നികുതി നിരക്കിന്റെ കുറവിനനുസരിച്ചു രാജ്യമായ തുകയുടെ വിലക്കുറവിന്റെ ഓഫറുകൾ പ്രഖ്യാപിക്കുന്നതൊക്കെ ഇപ്പോഴത്തെ നികുതി മാറ്റം കൊണ്ടാണ്. റേറ്റ് ഓഫ് ടാക്സിന്റെ മാറ്റങ്ങൾ അനുസരിച്ച് ആ തുക കസ്റ്റമർക്ക് കൈമാറണം എന്നത് ജി.എസ്.ടി യിലെ പ്രധാന വ്യവസ്ഥയാണ്. വാഹനങ്ങളിൽ വന്ന റേറ്റ് ഓഫ് ടാക്സിന്റെ മാറ്റം മാർക്കറ്റിൽ പ്രകടമാണ്. ചെറിയ കാറുകളുടെ റേറ്റ് ഓഫ് ടാക്സ് 28 ശതമാനത്തിൽ നിന്ന് 18% ആയി കുറഞ്ഞു.
കൃഷി മേഖലയെ പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ഇളവുകൾ ജി.എസ്.ടിയിൽ വരുത്തിയിട്ടുണ്ട്. ടോയ്‍ലറ്റ് സോപ്പുകളുടെ നികുതി കുറച്ചു. പൗഡറിനും ഷാംപൂവിനും കൂടി റേറ്റ് ഓഫ് ടാക്സ് കുറച്ചു. ഫേസ് ക്രീമിന്റെയും ഫെയ്സ് പൗഡറിന്റെയും റേറ്റ് ഓഫ് ടാക്സ് കുറച്ചിട്ടുണ്ട്. ടൂത്ത് പേസ്റ്റ് ടൂത്ത് ബ്രഷ്, ദന്തപരിചരണത്തിനുപയോഗിക്കുന്ന മൗത്ത് വാഷിന്റെ റേറ്റ് ഓഫ് ടാക്സ് കുറച്ചിട്ടുണ്ട്.
റിന്യൂവബിൾ എനർജി ഉപകരണങ്ങളുടെ റേറ്റ് ഓഫ് ടാക്സ് അഞ്ചുശതമാനമാക്കി. മാർബിളിന്റെയും ഗ്രാനൈറ്റ് ഇന്ത്യയും നികുതി 5ശതമാനം ആക്കിയിട്ടുണ്ട്. കണ്ണടകളുടെ നികുതി 5 ശതമാനം ആക്കിയിട്ടുണ്ട്.ചില ബാറ്ററികൾ 28 ശതമാനം വരെ നികുതി ഉണ്ടായിരുന്നത് ഇപ്പോൾ എല്ലാ ബാറ്ററികളും 18 ശതമാനം എന്ന നിലയിലേക്ക് ആയി. 28 ശതമാനം വരെയൊക്കെ നികുതി ഉണ്ടായിരുന്ന വലിയ ടി.വി മോണിറ്ററുകൾ 18 ശതമാന ത്തിൽ ആക്കിയിട്ടുണ്ട്.കൂടാതെ എയർ കണ്ടീഷണറുകളുടെ നികുതി 18 ശതമാനം ആക്കി കുറച്ചിട്ടുണ്ട്.
ജോബ് വർക്ക് ചെയ്യിക്കുക എന്നത് എം.എസ്. എം.ഇ സെക്ടറിലും മറ്റും ധാരാളം മേഖലകളിലും നിലനിൽക്കുന്നതാണ് അവിടെ നോട്ടിഫൈ ചെയ്യാത്ത വസ്തുക്കളുടെ ജോബ് വർക്കുകൾക്ക് നിലവിൽ 12 ശതമാനം നികുതി ആയിരുന്നു. അത് 18 ശതമാനം ആയി ഉയർത്തിയിട്ടുണ്ട്. ഇൻവേർട്ടഡ് ഡ്യൂട്ടി സ്ട്രക്ച്ചറിന്റെ ആനുകൂല്യം ലഭ്യമാകും എങ്കിൽപോലും സർക്കാരിൽ നിന്നും റീഫണ്ട് കിട്ടാനുള്ള കാലതാമസം നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ ജോബ് വർക്കിന് നികുതി നിരക്കു കൂട്ടുന്നത് എം.എസ്.എം.ഇ മേഖലയിൽ അസംപ്തൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
ഹോട്ടലുകളിലെ വാടക പ്രതിദിനം യൂനിറ്റിന് 7500 രൂപ വരെ അഞ്ചു ശതമാനവും അതിനുമുകളിൽ 18 ശതമാനവും ആണ് പുതുതായി വരുത്തിയിരിക്കുന്നത്. ഹെൽത്ത് ക്ലബ്ബ്, സലൂൺ, ഫിറ്റ്നസ് സെന്റേഴ്സ്, യോഗ, ബ്യൂട്ടി ആൻഡ് ഫിസിക്കൽ വെൽബിയിങ് സർവീസുകളെ 5ശതമാന ത്തിൽ ആക്കുകയും 18 ശതമാനംഎന്നുള്ളത് മാറ്റുകയും ചെയ്തിട്ടുണ്ട്
(ജി.എസ്.ടി ഫാക്കൽറ്റിയും ഹൈകോടതി അഭിഭാഷകനുമാണ് ലേഖകൻ)