Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രഗൽഭരായ ജീവനക്കാരെ...

പ്രഗൽഭരായ ജീവനക്കാരെ നിലനിർത്താൻ 1.5 കോടിയുടെ ഫ്ലാറ്റ് സമ്മാനിച്ച് ചൈനീസ് കമ്പനി; ഒറ്റ നിബന്ധന അഞ്ച് വർഷത്തേക്ക് ജോലി വിടാൻ പാടില്ല

text_fields
bookmark_border
പ്രഗൽഭരായ ജീവനക്കാരെ നിലനിർത്താൻ 1.5 കോടിയുടെ ഫ്ലാറ്റ് സമ്മാനിച്ച് ചൈനീസ് കമ്പനി; ഒറ്റ നിബന്ധന അഞ്ച് വർഷത്തേക്ക് ജോലി വിടാൻ പാടില്ല
cancel
Listen to this Article

ബീജിങ്: പ്രഗൽഭരായ ജീവനക്കാരെ നിലനിർത്താൻ വ്യത്യസ്ത മാർഗം സ്വീകരിച്ച് ഒരു കമ്പനി. ചൈനീസ് കമ്പനിയാണ് തങ്ങൾക്കൊപ്പം അഞ്ച് വർഷം തുടർച്ചയായി ജോലി ചെയ്യാൻ തയാറായവർക്ക് ഫ്ലാറ്റുകൾ വിതരണം ചെയ്ത്. ഓട്ടോമേറ്റീവ് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ചൈനീസ് കമ്പനിയായ സീജിങ് ഗൂഷോങ് ഓട്ടോ മൊബൈൽ കോ ലിമിറ്റഡാണ് തങ്ങളുടെ ജീവനക്കാർക്ക് ഫ്ലാറ്റുകൾ വാങ്ങി നൽകിയത്.

1.27 കോടിയാണ് ഓരോ ഫ്ലാറ്റിനും കണക്കാക്കുന്നത്. മൊത്തം 450 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇതിനോടകം 5 ഫ്ലാറ്റുകൾ കമ്പനി ജീവനക്കാർക്ക് നൽകി കഴിഞ്ഞു. എൻട്രി ലെവൽ മുതൽ മാനേജ്മെന്‍റ് റാങ്ക് വരെയുള്ളവർക്കാണ് ഫ്ലാറ്റ് സമ്മാനമായി നൽകുന്നത്. ഫ്ലാറ്റ് ലഭിക്കുന്നവരിൽ നിന്ന് അടുത്ത അഞ്ച് വർഷത്തേക്ക് കമ്പനി വിടില്ലെന്ന് ഉറപ്പ് എഴുതി വാങ്ങുകയും ചെയ്യുന്നുണ്ട് കമ്പനി.

Show Full Article
TAGS:China Biz News gift Latest News 
News Summary - chinese company gifted 1 crore worth house to employees
Next Story