Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഐ.എസ്.ആർ.ഒ മുൻ മേധാവി...

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു

text_fields
bookmark_border
ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു
cancel

മുംബൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ (ISRO) മുൻ ചെയർമാൻ എസ്. സോമനാഥിനെ ആർ.ബി. ഐ സെൻട്രൽ ബോർഡിൽ നിയമിച്ചു. വ്യാഴാഴ്ചയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അടുത്ത നാല് വർഷത്തേക്കാണ് നിയമനം.

പാർട്ട് ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായാണ് സോമനാഥിനെ നിയമിച്ചിരിക്കുന്നത്. 2025 ജനുവരിയിലാണ് അദ്ദേഹം ഐ.എസ്.ആർ.ഒയിൽ നിന്ന് വിരമിച്ചത്. ശേഷം ബംഗളൂരുവിനടുത്തുള്ള ചാണക്യ യൂനിവേഴ്സിറ്റിയുടെ ചാൻസലറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയെയും പാർട്ട് ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായി റിസർവ് ബാങ്ക് ബോർഡിൽ വീണ്ടും നിയമിച്ചു. അടുത്ത നാല് വർഷത്തേക്കാണ് അദ്ദേഹത്തിന്‍റെ കാലാവധി നീട്ടിനൽകിയത്.

രേവതി അയ്യർ (മുൻ ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥ), സച്ചിൻ ചതുർവേദി (ഡയറക്ടർ ജനറൽ, റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡെവലപ്പിങ് കൺട്രീസ്), സഞ്ജയ് മൽഹോത്ര (ആർ.ബി.ഐ ഗവർണർ), സ്വാമിനാഥൻ ജെ, പൂനം ഗുപ്ത, എസ്.സി. മുർമു, രോഹിത് ജെയിൻ (ഡെപ്യൂട്ടി ഗവർണർമാർ) എന്നിവരാണ് നി‍യമിതരായ മറ്റ് അംഗങ്ങൾ.

സാമ്പത്തിക കാര്യ സെക്രട്ടറി അനുരാധ താക്കൂർ, സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹ്യ എന്നിവരാണ് ബോർഡിലെ സർക്കാർ പ്രതിനിധികൾ.

Show Full Article
TAGS:RBI Dr S Somnath ISRO Chairman India News 
News Summary - Former ISRO chief S. Somnath appointed to RBI board
Next Story