Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണം, വെള്ളി വില...

സ്വർണം, വെള്ളി വില ഇനിയുമുയരും; 6.8-7.2 ശതമാനം വളർച്ച പ്രവചിച്ച് സാമ്പത്തിക സർവേ

text_fields
bookmark_border
സ്വർണം, വെള്ളി വില ഇനിയുമുയരും; 6.8-7.2 ശതമാനം വളർച്ച പ്രവചിച്ച് സാമ്പത്തിക സർവേ
cancel

ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾക്കും പണപ്പെരുപ്പത്തിന്റെ ആശങ്കകൾക്കുമിടയിൽ സുരക്ഷിത നിക്ഷേപമായി മാറിയതിനാൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇനിയുമുയരുമെന്നും ലോഹങ്ങളുടെ വിലേയറുന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തെ സ്വാധീനിക്കുമെന്നും കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ. തെരഞ്ഞെടുപ്പുകാലത്ത് അക്കൗണ്ടുകളിലേക്ക് പണമിട്ടുകൊടുത്ത് വോട്ടുപിടിക്കുന്നത് പതിവാക്കുന്ന രീതി ചോദ്യം ചെയ്യുന്ന സർവേ ഉപാധികളില്ലാതെ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് പണമിട്ടുകൊടുക്കുന്നത് സംസ്ഥാനങ്ങളുടെ ധനസ്ഥിതി ദുർബലപ്പെടുത്തുമെന്നും വളർച്ചക്കാവശ്യമായ പൊതുനിക്ഷേപങ്ങളെ തടസ്സപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ വളർച്ച 6.8 - 7.2 ശതമാനത്തിനിടയിലായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച സർവേ ചൂണ്ടിക്കാട്ടി.

ലോഹങ്ങളാൽ പണപ്പെരുപ്പം; ചെമ്പിന് ക്ഷാമം നേരിടും

ഭക്ഷ്യോൽപന്നങ്ങളുടെയും ഊർജമേഖലയിലെയും വിലക്കുറവ് പണപ്പെരുപ്പത്തെ മിതമാക്കുമ്പോഴും വിലയേറിയ ലോഹങ്ങളുടെ ഉയർച്ച പണപ്പെരുപ്പത്തെ ഉറപ്പിച്ചുനിർത്തുകയാണെന്ന് സർവേ ചൂണ്ടിക്കാട്ടി. വിലയേറിയ ലോഹങ്ങളായ സ്വർണവും വെള്ളിയും കൂടാതെ ചെമ്പ്, ഇരുമ്പ്, അലുമിനിയം തുടങ്ങിയ അടിസ്ഥാന ലോഹങ്ങളുടെ വിലയിലും മിതമായ വർധനയുണ്ടാകുമെന്നും ഇത് ഇന്ത്യയിലെ പണപ്പെരുപ്പത്തെയും വായ്പാ പ്രവണതകളെയും ബാധിക്കുമെന്നും സർവേ തുടർന്നു.

നിർമിതബുദ്ധി ഡാറ്റ സെന്ററുകളുടെ ഊർജാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ ചെമ്പിന് ലോകത്തുടനീളം ക്ഷാമം നേരിടുമെന്ന് സർവേ ചൂണ്ടിക്കാട്ടി. ഊർജ കൈമാറ്റത്തിന് സാങ്കേതിക വിദ്യ മാത്രം മതിയാകില്ലെന്നും ആരാണ് നിർണായക ധാതുഖനിജങ്ങളെ നിയന്ത്രിക്കുന്നുവെന്നതും പ്രധാനമാണെന്നും സർവേ തുടർന്നു. ചെമ്പ്, ലിഥിയം കോബാൾട്ട്, നിക്കൽ തുടങ്ങിയവ ഊർജ സുരക്ഷയെ സ്വാധീനിക്കും.

അക്കൗണ്ടിൽ പണമിട്ടുകൊടുക്കുന്ന സൗജന്യത്തിനെതിരെ മുന്നറിയിപ്പ്

സൗജന്യങ്ങളായി ഉപാധികളില്ലാതെ അക്കൗണ്ടുകളിലേക്കുള്ള പണം കൈമാറ്റം സംസ്ഥാനങ്ങളിലെ ക്ഷേമ നയങ്ങളുടെ കേന്ദ്ര സ്തംഭമായി വേഗത്തിൽ മാറിയിരിക്കുന്നുവെന്ന് സർവേ കുറ്റപ്പെടുത്തി. ഇത്തരം പദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചിരട്ടിയിലധികം വർധിച്ചതായും ഏകദേശം പകുതി സംസ്ഥാനങ്ങളും വരുമാനക്കമ്മിയിലാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം സ്ത്രീകൾക്ക് പെട്ടെന്ന് വരുമാന വർധനയുണ്ടാകുമെങ്കിലും സാമ്പത്തികവും ധനകാര്യപരവുമായ പ്രയാസകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇത്തരം പദ്ധതികളുടെ ഹ്രസ്വകാല ഗുണങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും, അവയുടെ വ്യാപ്തിയും തുടർച്ചയും സംസ്ഥാനങ്ങളുടെ ധനസ്ഥിതി ദുർബലപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പൊതു നിക്ഷേപങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് സാമ്പത്തിക സർവേ മുന്നറിയിപ്പ് നൽകുന്നു. 1.7 ലക്ഷം കോടി ഇതിനുള്ള ചെലവായി കണക്കാക്കപ്പെടുന്നതിനാൽ സംസ്ഥാനങ്ങളുടെ കടം വർധിക്കുന്ന സാഹചര്യം മുൻനിർത്തി വിഷയത്തെ യാഥാർഥ്യബോധത്തോടെ സമീപിക്കണം.

കേന്ദ്ര ബജറ്റിന്റെ മുൻഗണനകൾ

വരാനിരിക്കുന്ന യൂനിയൻ ബജറ്റ് 2026 ഇന്ത്യയുടെ ദീർഘകാല വളർച്ചയെയും ആഗോള പദവിയെയും ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നും റെയിൽവേ, അടിസ്ഥാന സൗകര്യ വികസനം, നഗരവികസനം, നിർമാണമേഖല, പ്രതിരോധം, നിർമിതബുദ്ധി എന്നിവക്ക് ഊന്നൽ നൽകുമെന്നും സർവേയിലുണ്ട്.

കുറയുന്ന ധനകമ്മിയും കൂടുന്ന മൂലധനച്ചെലവും

2025-26 സാമ്പത്തിക വർഷത്തിൽ ധനകമ്മി 4.4 ശതമാനമായിരിക്കുമെന്ന് ബജറ്റ് കണക്കാക്കുന്നു. 2024-25-ൽ ഇത് 4.8 ശതമാനമായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ വലിയ തോതിൽ നിക്ഷേപം നടത്തുന്നു. മൂലധനച്ചെലവ് മഹാമാരിക്ക് മുമ്പുള്ള കാലത്തെ 1.7 ശതമാനത്തിൽനിന്ന് 2024-25-ൽ നാല് ശതമാനമായി ഉയർന്നു. വാണിജ്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തികളും അറ്റ നിഷ്‌ക്രിയ ആസ്തികളും ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

യു.എസ് ഭീഷണിക്കിടെ എണ്ണ ഇറക്കുമതി കൂട്ടി

സ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്കിടയിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ അമേരിക്കയുടെ പങ്ക് 4.6 ശതമാനത്തിൽനിന്ന് 8.1 ശതമാനമായി ഉയർന്നു. അതേസമയം റഷ്യയിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞു. റഷ്യക്ക് പുറമെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോൾ യു.എസ്.എ, യു.എ.ഇ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കൂടി. എന്നാൽ, യു.എസിന്റെ താരിഫ് വർധന ഉൾപ്പടെയുള്ള ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖല കരുത്തുകാട്ടിയെന്നും സർവേ റിപ്പോർട്ടിലുണ്ട്.

‘വിവരാവകാശ നിയമം പുനഃപരിശോധിക്കണം’

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് പ​തി​റ്റാ​ണ്ടു​മു​മ്പ് പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന വി​വ​രാ​വ​കാ​ശ നി​യ​മം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സാ​മ്പ​ത്തി​ക സ​ർ​വേ​യി​ൽ നി​ർ​ദേ​ശം. ര​ഹ​സ്യ റി​പ്പോ​ർ​ട്ടു​ക​ളും ഡ്രാ​ഫ്റ്റ് ക​മ​ന്‍റു​ക​ളും വെ​ളി​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്നും അ​ത്ത​രം വ്യ​വ​സ്ഥ​ക​ൾ ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് പ​രാ​മ​ർ​ശം. 2005ലെ ​വി​വ​രാ​വ​കാ​ശ നി​യ​മം നി​ഷ്ക്രി​യ കൗ​തു​ക​ത്തി​നു​ള്ള ഉ​പാ​ധി​യാ​യ​ല്ല വി​ഭാ​വ​നം ചെ​യ്ത​ത്. പു​റ​മെ​നി​ന്ന് സ​ർ​ക്കാ​റി​നെ മൈ​ക്രോ മാ​നേ​ജ് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വു​മ​ല്ല.

അ​ഴി​മ​തി ത​ട​യാ​നും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ ജ​ന​പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​നും​വേ​ണ്ടി ഓ​രോ അ​ധി​കാ​ര ശ്രേ​ണി​യി​ലും സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും വ​ള​ർ​ത്തു​ക​യാ​ണ് ഈ ​നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യം. അ​തി​ൽ ദൃ​ഢ​മാ​യി കേ​ന്ദ്രീ​ക​രി​ച്ചും ഉ​രു​ത്തി​രി​യു​ന്ന പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചും അ​ന്തഃ​സ​ത്ത​യി​ൽ വി​ട്ടു​വീ​ഴ്ച വ​രു​ത്താ​തെ, ആ​ഗോ​ള​ത​ല​ത്തി​ലെ ഉ​ത്ത​മ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ത്താ​നാ​ണ് പു​നഃ​പ​രി​ശോ​ധ​ന വേ​ണ്ട​തെ​ന്ന് സാ​മ്പ​ത്തി​ക സ​ർ​വേ വി​ശ​ദ​മാ​ക്കി.

പൊ​തു​ജ​ന താ​ൽ​പ​ര്യ​ത്തി​ൽ വ​രാ​ത്ത സ​ർ​വി​സ് റെ​ക്കോ​ഡു​ക​ൾ, ട്രാ​ൻ​സ്‍ഫ​റു​ക​ൾ, ര​ഹ​സ്യ സ്റ്റാ​ഫ് റി​പ്പോ​ർ​ട്ടു​ക​ൾ എ​ന്നി​വ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Show Full Article
TAGS:GDP gowth Gold Rate economic survey 
News Summary - Gold and silver prices to rise further; Economic Survey predicts 6.8-7.2 percent growth
Next Story