Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില താഴേക്ക്;...

സ്വർണവില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

text_fields
bookmark_border
സ്വർണവില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 90,000ല്‍ താഴെയെത്തി. 89,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടി 90,0000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.

ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജി.എസ്.ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

Show Full Article
TAGS:Gold Gold Price GST 
News Summary - Gold prices fall; down by at least Rs 520 in one go
Next Story