Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅഞ്ചു ദിവസങ്ങൾക്ക്...

അഞ്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും കുതിച്ച് സ്വർണവില

text_fields
bookmark_border
അഞ്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും കുതിച്ച് സ്വർണവില
cancel

കൊച്ചി: അഞ്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും സ്വർണവില കുതിക്കുന്നു. പവന് 73,680 രൂപയും ഗ്രാമിന് 9,210 രൂപയുമാണ് ഇന്നത്തെ സ്വർണവില. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർധിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടെ പവന് 1,840 രൂപയും ഗ്രാമിന് 235 രൂപയും ഇടിഞ്ഞശേഷമാണ് ഇന്ന് കേരളത്തിൽ സ്വർണത്തിന്റെ ഉയിർത്തെണീക്കൽ‌. യു.എസിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ നിർണയ പ്രഖ്യാപന ദിവസമായതിനാലാണ് സ്വർണവില ഉയർന്നത്.

യു.എസ് ട്രഷറി വരുമാനത്തിലെ കുറവും ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണ വില ഉയരാൻ കാരണായി.


Show Full Article
TAGS:Gold Gold Ornaments Gold Price 
News Summary - Gold prices rise again after five days
Next Story