Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമാറ്റ് കുറയാതെ......

മാറ്റ് കുറയാതെ... സ്വർണത്തിന് ഇന്നും വില കൂടി

text_fields
bookmark_border
gold rate
cancel

​കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 360 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന് 1,17,280 രൂപയായി. ഒരു ഗ്രാമിന് 45 രൂപയാണ് കൂടിയത്. 14,660 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി പവന് 1760 രൂപ കൂടിയിരുന്നു.

ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് കേരളത്തിലെ സ്വർണവിലയിലെയും മുന്നേറ്റം. ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികൾക്ക് അയവില്ലാത്തതാണ് സ്വർണവിലയിലെ വർധനക്കും കാരണം. രാജ്യാന്തര ക്രൂഡ് ഓയിൽ വിലയും യു.എസ് ബോണ്ട് യീൽഡുകളും താഴേക്ക് നീങ്ങിയത് സ്വർണത്തിന് നേട്ടമാകുകയായിരുന്നു. ഈ ട്രെൻഡ് തുടർന്നാണ് സ്വർണവിലയിൽ ഇനിയും വർധനയുണ്ടാകും.

ഈ മാസം തുടക്കത്തിൽതന്നെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായിരുന്നു. മേയ് 13ന് സ്വർണവില ഗ്രാമിന് 15,390 രൂപയും പവന് 1,23,120 രൂപയും എത്തിയിരുന്നു. എക്കാലത്തെയും ഉയർന്ന നിരക്കാണ് അന്ന് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചതിനെ തുടർന്നാണ് പവന് ഒറ്റയടിക്ക് 10,200 രൂപയുടെ റെക്കോഡ് വർധനവുണ്ടായത്. അതിനുശേഷം സ്വർണവിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും നിലവിൽ വീണ്ടും ഉയരത്തിലേക്ക് നീങ്ങുകയാണ്.

Show Full Article
TAGS:Gold Rate Kerala Gold Price 
News Summary - gold rate today in kerala
Next Story