Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒരു വിമാനവുമായി രണ്ടു...

ഒരു വിമാനവുമായി രണ്ടു സുഹൃത്തുക്കൾ തുടങ്ങിയ വിമാന കമ്പനി ഇന്ത്യയുടെ ആകാശ പാത കീഴടക്കിയ കഥ

text_fields
bookmark_border
ഒരു വിമാനവുമായി രണ്ടു സുഹൃത്തുക്കൾ തുടങ്ങിയ വിമാന കമ്പനി ഇന്ത്യയുടെ ആകാശ പാത കീഴടക്കിയ കഥ
cancel
Listen to this Article

അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്തതോടെ വ്യാപക പ്രതിഷേധങ്ങളും വിമർശനങ്ങളും നേരിടുകയും ഇത് മാർക്കറ്റ് ഓഹരി ഇടിയുന്നതടക്കമുള്ള പ്രതിസന്ധി ഘട്ടത്തിലെത്തി നിൽക്കുകയും ചെയ്തിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസ്. ഇന്ത്യൻ വ്യോമയാന മാർക്കറ്റിന്‍റെ 60 ശതമാനവും ഇൻഡിഗോ എയർ ലൈൻസിന്‍റെ കൈകളിലാണ്. അതായത് ദിവസേനയുള്ള വിമാന യാത്രികരുടെ പത്തിൽ ആറു പേരും യാത്ര ചെയ്യുന്നത് ഇൻഡിഗോയിൽ. 2000 ലധികം ഫൈറ്റ് സർവീസുകളാണ് കമ്പനി ദിവസവും കൈകാര്യം ചെയ്യുന്നത്. ഇതുതന്നെയാണ് ഫ്ലൈറ്റ് റദ്ദാക്കൽ ഇത്രയും വലിയ ആഘാതം സൃഷ്ടിച്ചതും.

2005ൽ രാഹുൽ ഭാട്ടിയ, രാകേഷ് ഗംഗ്വാൽ എന്നിങ്ങനെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ഒരു വിമാനവുമായി തുടങ്ങി വെച്ച കമ്പനിയാണ് പിന്നെ ഇന്ത്യയുടെ ആകാശം കീഴടക്കിയത്. ഈ സമയം ജെറ്റ് എയർവെയ്സ് ഇന്ത്യയുടെ എയർ ഏവിയേഷൻ മാർക്കറ്റ് അടക്കി വാഴുകയായിരുന്നു. ഗവൺമെന്‍റ് ഉടമസ്ഥയിലുള്ള എയർ ഇന്ത്യയും വിജയ് മല്യയുടെ കിങ് ഫിഷറും ഒപ്പം മത്സരത്തിനുണ്ടായിരുന്നു. എന്നാൽ ഇവരെയെല്ലാം മറികടന്ന് ഇൻഡിഗോ എയർ ലൈൻ നേടിയ വളർച്ച ശ്രദ്ധേയമാണ്.

'ഇന്ത്യ ഓൺ ദി ഗോ' എന്ന വാക്കിൽ നിന്നാണ് ഇൻഡിഗോ എന്ന പേര് രൂപം കൊണ്ടത്. കുറഞ്ഞ ചെലവിൽ മധ്യ വർഗ വിഭാഗത്തിനും യാത്ര ചെയ്യാൻ കഴിയുക എന്ന ലക്ഷ്യമാണ് ഇൻഡിഗോയെ ജനകീയമാക്കിയത്. ഈ വർഷം ഇന്ത്യൻ ഏവിയേഷൻ മാർക്കറ്റിൽ ഇൻഡിഗോയുടെ ഷെയർ 64.2 ശതമാനമായിരുന്നു.

Show Full Article
TAGS:IndiGo Airlines flight cancelled India aviation 
News Summary - Growth of Indigo airlines
Next Story