Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവ്യവസായത്തിന്​ മറ്റ്...

വ്യവസായത്തിന്​ മറ്റ് വകുപ്പുകളുടെ ഭൂമി വിട്ടുനൽകും- മന്ത്രി

text_fields
bookmark_border
വ്യവസായത്തിന്​ മറ്റ് വകുപ്പുകളുടെ ഭൂമി വിട്ടുനൽകും- മന്ത്രി
cancel

കോ​ട്ട​യം: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ഹ​ക​ര​ണ വ​കു​പ്പി​നും കീ​ഴി​ൽ വെ​റു​തെ കി​ട​ക്കു​ന്ന ഭൂ​മി വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വി​ട്ടു ന​ൽ​കു​ന്ന​ത്​ വ്യ​വ​സാ​യ വ​കു​പ്പ് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. കേ​ര​ള ചെ​റു​കി​ട വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ (സി​ഡ്‌​കൊ) ഏ​റ്റു​മാ​നൂ​ർ വ്യ​വ​സാ​യ എ​സ്‌​റ്റേ​റ്റി​ൽ ആ​രം​ഭി​ച്ച ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഭ്യ​ന്ത​ര വ​രു​മാ​നം വ​ർ​ധി​ക്കാ​ൻ വ്യ​വ​സാ​യ മേ​ഖ​ല ശ​ക്തി​പ്പെ​ടേ​ണ്ട​തു​ണ്ട്. കൂ​ടു​ത​ൽ വ്യ​വ​സാ​യ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് ഭൂ​മി ആ​വ​ശ്യ​വു​മാ​ണ്.

37 സ്വ​കാ​ര്യ പാ​ർ​ക്കു​ക​ൾ​ക്ക് ഈ ​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​ക്ക​ഴി​ഞ്ഞു. 11 ക്യാം​പ​സ് വ്യ​വ​സാ​യ പാ​ർ​ക്കു​ക​ളും ഉ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​റ്റ​മാ​നൂ​രി​ൽ കേ​ന്ദ്ര വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ൽ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന പ​ത്ത് ഏ​ക്ക​ർ ഭൂ​മി ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. സി​ഡ്​​കൊ ഇ​പ്പോ​ള്‍ തു​ട​ര്‍ച്ച​യാ​യി ലാ​ഭ​ത്തി​ലാ​ണ്. എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും എം​ഡി​മാ​രു​ടെ നി​യ​മ​നം പൂ​ർ​ണ​മാ​യും റി​ക്രൂ​ട്ട്​​മെ​ന്റ് ബോ​ർ​ഡ് വ​ഴി​യാ​ക്കി. താ​ൽ​പ​ര്യ​ങ്ങ​ളു​ടെ പു​റ​ത്ത് ആ​രേ​യും നി​യ​മി​ക്കി​ല്ല.

പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന എം.​ഡി​മാ​ർ​ക്ക് ഒ​രു വ​ർ​ഷം പ്രൊ​ബേ​ഷ​ൻ കാ​ലാ​വ​ധി​യാ​യി​രി​ക്കും. അ​തി​നു​ശേ​ഷ​മാ​ണ് കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കു​ക. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ​യെ​ല്ലാം ലാ​ഭ​ത്തി​ലാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​റി​ന്റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ളം ല​ക്ഷ്യം​വെ​ച്ച​തി​ലു​മേ​റെ സം​രം​ഭ​ങ്ങ​ളും നി​ക്ഷേ​പ​ക​രും ഇ​പ്പോ​ൾ ക​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പു​തി​യ ഒ​ട്ടേ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു. കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​.

Show Full Article
TAGS:P Rajeev Latest News Kerala News Business News 
News Summary - Land belonging to other departments will be released for industry - Minister
Next Story