മലബാര്‍ ഗോള്‍ഡ് യു.കെയിലെ ബര്‍മിംഗ്ഹാമിലും സൗത്താളിലും ഷോറൂമുകള്‍ തുറന്നു
text_fieldsമലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് യു.കെയിലെ ബര്‍മിംഗ്ഹാമിലും സൗത്താളിലും ആരംഭിച്ച ഷോറൂമുകളുടെ ഉദ്ഘാടനം ബോളിവുഡ് താരം കരീന കപൂര്‍ഖാന്‍ നിർവഹിക്കുന്നു. മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ്, വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം, മലബാര്‍
ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി. ഷംലാല്‍ അഹമ്മദ്, ഗ്രൂപ്
എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. ഫൈസല്‍, മറ്റു സീനിയര്‍ മാനേജ്മെന്റ് അംഗങ്ങള്‍
തുടങ്ങിയവര്‍ സമീപം
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് യു.കെയിലെ ബ്രാന്‍ഡിന്റെ സാന്നിധ്യം വ്യാപിപ്പിച്ച് ബര്‍മിംഗ്ഹാമിലും സൗത്താളിലും പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചു. പ്രശസ്ത ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു.
ബര്‍മിംഗ്ഹാം ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ബര്‍മിംഗ്ഹാം ലോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ സഫര്‍ ഇഖ്ബാല്‍ എം.ബി.ഇ, ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. വെങ്കിടാചലം മുരുകന്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സീനിയര്‍ ഡയറക്ടര്‍മാര്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍, സമൂഹ നേതാക്കള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
സൗത്താള്‍ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ഈലിംഗ് മേയര്‍ കൗണ്‍സിലര്‍ ആന്റണി കെല്ലി, ഈലിംഗ് സൗത്താള്‍ എം.പി ഡീഡ്രെ കോസ്റ്റിഗന്‍, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സീനിയര്‍ ഡയറക്ടര്‍മാര്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍, സമൂഹ നേതാക്കള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ബര്‍മിംഗ്ഹാം, സൗത്താള്‍ എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. ‘യു.കെയില്‍ നിലവിലുള്ള നാലു ഷോറൂമുകള്‍ക്ക് പുറമെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇത് യു.കെ യിലെ ബ്രാന്‍ഡിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറി ബ്രാന്‍ഡാവുകയെന്ന ഞങ്ങളുടെ ദൗത്യത്തിന് കൂടുതല്‍ പ്രചോദനം നല്‍കും-എം.പി. അഹമ്മദ് പറഞ്ഞു.