Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഓണക്കാലത്ത് ‘മൈ കേരള,...

ഓണക്കാലത്ത് ‘മൈ കേരള, മൈ സാംസങ്’ ആനുകൂല്യങ്ങളുമായി സാംസങ് ഇന്ത്യ

text_fields
bookmark_border
ഓണക്കാലത്ത് ‘മൈ കേരള, മൈ സാംസങ്’ ആനുകൂല്യങ്ങളുമായി സാംസങ് ഇന്ത്യ
cancel

കൊച്ചി: ഓണക്കാലത്ത് കേരളത്തിലെ ഉപഭോക്താക്കൾക്കായി സാംസങ് ഇന്ത്യ ‘മൈ കേരള, മൈ സാംസങ്’ കാമ്പയിനിലൂടെ ഗൃഹോപകരണങ്ങളുടെയും പ്രീമിയം വിഷൻ എ.ഐ. ടിവികളുടെയും ശ്രേണിയിൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ബെസ്‌പോക്ക് എ.ഐ റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക്, വാറന്റി ആനുകൂല്യങ്ങൾ, ആകർഷകമായ ഇ.എം.ഐ.യും ഫിനാൻസ് സൗകര്യങ്ങളും ലഭിക്കും.

സാംസങ് ഫിനാൻസ് പ്ലസ് വഴി സീറോ ഡൗൺ പേയ്‌മെന്റ്, പേപ്പർലെസ് ഫിനാൻസിങ് എന്നിവ ലഭ്യമാണ്. 25 കിലോഗ്രാം വാഷർ-ഡ്രയർ കോംബോയ്ക്ക് 30 മാസത്തെ പലിശരഹിത ഇ.എം.ഐ.യിൽ ആദ്യ ഇ.എം.ഐ സാംസങ് വഹിക്കുന്ന ഓഫറും വാഷിങ് മെഷീനുകൾക്ക് 890 രൂപ മുതൽ, റഫ്രിജറേറ്ററുകൾക്ക് 990 രൂപ മുതൽ പ്രതിമാസ ഇ.എം.ഐയും ലഭിക്കും.


എയർ കണ്ടീഷണറുകൾക്കായി 3,990 രൂപ മുതൽ ആരംഭിക്കുന്ന അഞ്ച് വർഷത്തെ കെയർ പായ്ക്കിൽ സൗജന്യ ഇൻസ്റ്റലേഷൻ, 15 സൗജന്യ സർവിസുകൾ, ഗ്യാസ് റീചാർജ്, അഞ്ച് വർഷത്തെ സമഗ്ര വാറന്റി എന്നിവ ഉൾപ്പെടുന്നു. റഫ്രിജറേറ്ററുകൾക്ക് തിരഞ്ഞെടുത്ത മോഡലുകളിൽ ഒരു വർഷത്തെ എക്സ്റ്റെൻഡഡ് വാറന്റിക്കൊപ്പം രണ്ട് വർഷത്തെ അധിക വാറന്റിയും സിംഗിൾ-ഡോർ റഫ്രിജറേറ്ററുകൾക്ക് 99 രൂപയ്ക്ക് എക്സ്റ്റെൻഡഡ് വാറന്റിയും ലഭ്യമാണ്.

തിരഞ്ഞെടുത്ത സാംസങ് വിഷൻ എ.ഐ വലിയ സ്‌ക്രീൻ ടിവികളിൽ 1,02,990 രൂപ വരെ വിലയുള്ള സൗജന്യ സൗണ്ട്ബാർ, 5,29,990 രൂപ വരെ വിലയുള്ള സൗജന്യ ടിവി, 20 ശതമാനം വരെ ക്യാഷ്ബാക്ക്, സീറോ ഡൗൺ പേയ്‌മെന്റ്, 36 മാസം വരെ ഇ.എം.ഐ. തുടങ്ങിയ ആനുകൂല്യങ്ങളും സ്വന്തമാക്കാം.

‘മൈ കേരള, മൈ സാംസങ്’ ക്യാമ്പയിൻ കേരളത്തിലെ സാംസങ് റീട്ടെയിൽ സ്റ്റോറുകൾ, പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഔട്ട്‌ലെറ്റുകൾ, സാംസങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമാണ്.

Show Full Article
TAGS:samsung Onam Offers Biz News 
News Summary - Samsung India announces My Kerala My Samsung offers for Onam season
Next Story