Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസമുദ്രോൽപന്ന...

സമുദ്രോൽപന്ന കയറ്റുമതി;​ 102 ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് കൂടി ഇ.യു അംഗീകാരം

text_fields
bookmark_border
സമുദ്രോൽപന്ന കയറ്റുമതി;​ 102 ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് കൂടി ഇ.യു അംഗീകാരം
cancel

കൊ​ച്ചി: രാ​ജ്യ​ത്തെ സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി മേ​ഖ​ല​ക്ക്​ പു​ത്ത​നു​ണ​ര്‍വേ​കി യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ലേ​ക്ക് (ഇ.​യു) ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ 102 പു​തി​യ ഫി​ഷ​റീ​സ് സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​കൂ​ടി ഇ.​യു അം​ഗീ​കാ​രം ന​ല്‍കി. അ​മേ​രി​ക്ക​ന്‍ തീ​രു​വ​യ​ട​ക്കം വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ന്ന് യൂ​റോ​പ്യ​ന്‍ വി​പ​ണി​യി​ല്‍ ശ​ക്ത​മാ​യി ചു​വ​ടു​റ​പ്പി​ക്കാ​ന്‍ ഇ​ത്​ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കും. ഇ​തോ​ടെ, ഇ.​യു അം​ഗീ​കാ​ര​മു​ള്ള ഇ​ന്ത്യ​ന്‍ സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 538ല്‍നി​ന്ന് 604 ആ​കും.

കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ.​യു പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് പു​തി​യ തീ​രു​മാ​നം. സ​മു​ദ്രോ​ൽ​പ​ന്ന ഉ​ൽ​പാ​ദ​നം​മു​ത​ല്‍ വി​പ​ണ​നം​വ​രെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ​യും (എം.​പി.​ഇ.​ഡി.​എ) എ​ക്സ്​​പോ​ര്‍ട്ട് ഇ​ന്‍സ്പെ​ക്ഷ​ന്‍ കൗ​ണ്‍സി​ലി​ന്‍റെ​യും (ഇ.​ഐ.​സി) ശ്ര​മ​ങ്ങ​ളും ഇ​തി​നു​പി​ന്നി​ലു​ണ്ടെ​ന്ന്​ എം.​പി.​ഇ.​ഡി.​എ ചെ​യ​ര്‍മാ​ന്‍ ഡി.​വി. സ്വാ​മി പ​റ​ഞ്ഞു.

ക​യ​റ്റി​യ​യ​ച്ച​ത്​ 62,400​ കോ​ടി​യു​ടെ സ​മു​​ദ്രോ​ൽ​പ​ന്നം

2024-25 കാ​ല​യ​ള​വി​ല്‍ 62,408.45 കോ​ടി രൂ​പ​യു​ടെ 16,98,170 മെ​ട്രി​ക് ട​ണ്‍ സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ക​യ​റ്റു​മ​തി ചെ​യ്ത​ത്. യു.​എ​സ്.​എ​യും ചൈ​ന​യു​മാ​ണ് ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​റ​ക്കു​മ​തി​ക്കാ​ര്‍. ഈ ​കാ​ല​യ​ള​വി​ല്‍ അ​ള​വി​ലും മൂ​ല്യ​ത്തി​ലും മു​ന്നി​ട്ടു​നി​ന്ന​ത് ശീ​തീ​ക​രി​ച്ച ചെ​മ്മീ​നാ​ണ്. ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി​യി​ല്‍ മൂ​ന്നാ​മ​ത്തെ വ​ലി​യ വി​പ​ണി​യാ​ണ് യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍.

Show Full Article
TAGS:Seafood exports europen union fisheries European markets shrimp Minister of Commerce and Industry 
News Summary - Seafood exports; EU approves 102 more fisheries firms
Next Story