Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമുമ്പേ നടക്കുന്നവർ...

മുമ്പേ നടക്കുന്നവർ വിജയിക്കും

text_fields
bookmark_border
മുമ്പേ നടക്കുന്നവർ വിജയിക്കും
cancel

കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ ഇന്ത്യയിൽ പ്രതിരോധ കമ്പനി ഓഹരികളിൽ വൻ കുതിപ്പുണ്ടായി. പലരും ഇതിൽനിന്ന് വൻ നേട്ടം കൊയ്യുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണവും ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ സൈനികമായി മറുപടി നൽകിയതുമായിരുന്നു കാരണം.

പഹൽഗാം ഭീകരാക്രമണം നടന്ന ഏപ്രിൽ 22ന് 530 രൂപ വിലയുണ്ടായിരുന്ന പരാസ് ഡിഫൻസ് മൂന്നുമാസം കൊണ്ട് 972 രൂപ വരെ ഉയർന്നു. ഇപ്പോൾ 690നടുത്താണ് വില. മുകളിൽ വാങ്ങിയവർ നഷ്ടത്തിലാണെന്ന് ചുരുക്കം. ഏതാണ്ടെല്ലാ ഡിഫൻസ് ഓഹരി വിലയിലും ഈ പാറ്റേൺ കാണാം.

സെമി കണ്ടക്ടർ ഉൽപാദന മേഖലയിൽ ഇന്ത്യ കാലൂന്നുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര സർക്കാർ സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ നടത്തിയ സെമി കണ്ടക്ടർ കോൺഫറൻസിനു ശേഷം ഈ മേഖലയിലെ ഓഹരികൾ കുതിച്ചു. ഇപ്പോൾ അതുമായി ബന്ധപ്പെട്ട വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്. ഇനിയാകും സാധാരണ നിക്ഷേപകർ ഇരച്ചുകയറുക.

അപ്പോൾ വൻകിട നിക്ഷേപകർ ലാഭമെടുത്ത് വിൽക്കുകയും ചെയ്യും. സെമി കണ്ടക്ടർ, ഡിഫൻസ് മേഖലകളുടെ ദീർഘകാല സാധ്യതകൾ അവസാനിച്ചെന്നല്ല പറയുന്നത്. മുന്നിൽ നടക്കുന്നവർക്കാണ് ഓഹരി വിപണിയിൽ ​നേട്ടമുണ്ടാക്കാനാകുന്നതിന്റെ ഉദാഹരണം ചുണ്ടിക്കാട്ടി​െയന്ന് മാത്രം.

ഒരു സെക്ടർ വ്യാപക ശ്രദ്ധയിലേക്ക് വരുകയും വില കാര്യമായി ഉയരുകയും ചെയ്തതിനു ശേഷം ഓഹരി വാങ്ങുന്നവർക്ക് നേട്ടമുണ്ടാക്കാൻ കഴിയില്ല. ജി.എസ്.ടി പരിഷ്‍കാരത്തോടെ കാർ വില കുറയാൻ പശ്ചാത്തലമൊരുങ്ങിയപ്പോൾ പഴയ കാറുകൾ വിൽക്കാൻ പ്ലാറ്റ്ഫോം ഒരുക്കുന്ന കാർ ട്രേഡ് എന്ന കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു. വളരെ സ്വാഭാവികം. ജി.എസ്.ടി പരിഷ്‍കാരം സംബന്ധിച്ച പ്രഖ്യാപനം പെട്ടെന്നൊരു ദിവസം നടത്തിയതല്ല. കൃത്യമായ വിവരം നേരത്തെ പുറത്തുവന്നിരുന്നു.

പ്രഖ്യാപനത്തിനു ശേഷം അനുബന്ധ ഓഹരികൾ വാങ്ങാൻ ശ്രമിച്ചവർ ഉയർന്ന വില കൊടുക്കേണ്ടി വന്നിട്ടുണ്ടാകും. രണ്ടുദിവസം കഴിഞ്ഞ് വൻകിടക്കാർ ലാഭമെടു​ക്കുമ്പോൾ പലരും ഭീതി കാരണം നഷ്ടത്തിൽ വിറ്റിട്ടുമുണ്ടാകും. ആഗോള, ആഭ്യന്തര സാമ്പത്തിക ചലനങ്ങളും സർക്കാർ നയങ്ങളും നിരീക്ഷിക്കുകയും അവ ഏതൊക്കെ ബിസിനസ് മേഖലകളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ഉൾക്കാഴ്ചയോടെ മനസ്സിലാക്കുകയും ചെയ്യുക. അതിലാണ് ലാഭമിരിക്കുന്നത്.

കേന്ദ്ര ബജറ്റിൽ കാർഷിക മേഖലക്കോ ഊർജ മേഖലക്കോ പ്രാധാന്യം നൽകിയുള്ള വല്ല പ്രഖ്യാപനവുമുണ്ടായാൽ സാധാരണ നിക്ഷേപകർ അതിന് പിന്നാലെ പായും. എന്നാൽ, വൻകിടക്കാൻ മുമ്പേ നടന്നിട്ടുണ്ടാകും. നല്ല പാദഫലം പുറത്തുവിട്ട കമ്പനികളുടെ ഓഹരിവില ചിലപ്പോൾ അടുത്ത ദിവസം മുതൽ താഴുന്നത് ശ്രദ്ധിച്ചിട്ടില്ലേ.

അത്തരം ഓഹരികൾ മിടുക്കർ മുമ്പേ വാങ്ങിവെക്കുകയും ഫലം വന്നയുടനെയുള്ള കുതിപ്പിൽ അവർ ലാഭമെടുത്ത് പോവുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. ആട്ടിൻപറ്റങ്ങളെപ്പോലെ പഴകിയ വാർത്തകളുടെ പിന്നാലെ പോകുന്നവരാണ് സാധാരണ നിക്ഷേപകരിലധികവും.

ഒന്നുകിൽ നേരത്തെ വാങ്ങുക. അല്ലെങ്കിൽ ആദ്യത്തെ കുതിപ്പ് കഴിഞ്ഞുള്ള ലാഭമെടുക്കലിൽ വില ന്യായമായ നിലയിലേക്ക് താഴാൻ കാത്തിരിക്കുക. വിവരങ്ങളെ വിശകലനം ചെയ്യാനും വീക്ഷണങ്ങൾ രൂപപ്പെടുത്താനും ഉചിതമായ സമയത്ത് വേണ്ടത് ചെയ്യാനുമുള്ള ശേഷിയാണ് നിക്ഷേപകർ ആർജിക്കേണ്ടത്.

Show Full Article
TAGS:stock market company pahalgam Investors bussines news 
News Summary - stock market; Those who walk ahead will win
Next Story