തെരഞ്ഞെടുപ്പ് ലക്ഷ്യം; കേരളം അടക്കം നാല് സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികൾ
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന നാല് സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾക്ക് അടിസ്ഥാന വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്.
കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി ബജറ്റിൽ വകയിരുത്തി. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കാണ് ബജറ്റ് വിഹിതം അനുവദിച്ചത്. കൊച്ചി മെട്രോക്ക് 1,957 കോടിയുടെ സഹായം നൽകും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ 11.5 കിലോ മീറ്റർ ദൂരം നീട്ടും.
റോഡ് വികസനത്തിനായി തമിഴ്നാട്ടിന് 1.03 ലക്ഷം കോടിയും പശ്ചിമ ബംഗാളിന് 25,000 കോടിയും വകയിരുത്തി. അസമിനും തുക മാറ്റിവെച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63,246 കോടി ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിന് 40,700 കോടിയും നാഗ്പൂർ മെട്രോക്ക് 5900 കോടിയും ബജറ്റിൽ വകയിരുത്തിയതായും ധനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
Latest Video