Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 5:57 AM GMT Updated On
date_range 2021-02-01T19:23:46+05:30ലോക്ഡൗൺ കാലത്തെ പദ്ധതികൾ രാജ്യത്തെ തുണച്ചു -കേന്ദ്ര മന്ത്രി
text_fieldsന്യൂഡൽഹി: ലോക്ഡൗൺ കാലത്തെ പദ്ധതികൾ രാജ്യത്തെ തുണച്ചെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. മുമ്പൊങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിടുന്നത്. മൂന്ന് ആത്മനിർഭർ പാക്കേജുകൾക്കായി ജി.ഡി.പിയുടെ 13 ശതമാനം ചെലവിട്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
കോവിഡ് വാക്സിൻ വികസനം രാജ്യത്തിന്‍റെ നേട്ടമാണ്. രണ്ട് വാക്സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്സിനും രാജ്യത്ത് ഉൽപാദിപ്പിക്കും.
27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജ് പ്രഖ്യാപിച്ചു. ഈ പാക്കേജുകൾ സാമ്പത്തിക ഉത്തേജനത്തിന് സഹായകമായി. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ആത്മ നിർഭർ പാക്കേജ് സഹായിച്ചെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.
Latest Video
Next Story