Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightദീപക് രജാവത്ത് എയർ...

ദീപക് രജാവത്ത് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സിഇഒ; ഡിസംബർ ഒന്നിന് ചുമതയേൽക്കും

text_fields
bookmark_border
ദീപക് രജാവത്ത് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സിഇഒ; ഡിസംബർ ഒന്നിന് ചുമതയേൽക്കും
cancel

ന്യൂഡൽഹി: ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ) ദീപക് രജാവത്തിനെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) നിയമിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 2026 ഡിസംബർ 1 മുതൽ അദ്ദേഹം ചുമതലയേൽക്കും. എയർ ഇന്ത്യ ഗ്രൂപ്പിനുള്ളിൽ ഫ്ലീറ്റും ശൃംഖലയും വികസിപ്പിക്കുന്നതിനിടെയാണ് ബോർഡിന്റെ ഈ പ്രഖ്യാപനം.

രജാവത്തിന് വ്യോമയാന, ധനകാര്യ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലധികം പരിചയമുണ്ട്. സി.എഫ്.ഒ എന്ന നിലയിൽ എയർലൈനിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനൊപ്പം അതിന്റെ വിപുലീകരണത്തിനും സംയോജനത്തിനും അദ്ദേഹം മികച്ച സംഭാവനകൾ നൽകി. വാണിജ്യ പ്രവർത്തനങ്ങളിലും തന്ത്രപരമായ ആസൂത്രണത്തിലുമുള്ള പരിചയസമ്പത്ത് അദ്ദേഹത്തിന് പുതിയ പദവിയിൽ കരുത്താകും.

വിസ്താരയിൽ പ്രവർത്തിച്ചതിന്റെ ശേഷമാണ് രജാവത്ത് ഇന്ത്യൻ എക്സ്പ്രസിലെത്തിയത്. തുടക്കം മുതൽ വിസ്താരക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം കോർപ്പറേറ്റ് പ്ലാനിങ്, വിമാന ഏറ്റെടുക്കൽ, ധനകാര്യം എന്നിവയിൽ നേതൃത്വപരമായ റോളുകൾ വഹിച്ച ശേഷമാണ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായത്. ആ കാലയളവിൽ റവന്യൂ മാനേജ്‌മെന്റ്, നെറ്റ്‌വർക്ക് പ്ലാനിങ്, വിൽപ്പനയും വിതരണവും, പങ്കാളിത്തങ്ങളും സഖ്യങ്ങളും എന്നിവക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു. പ്രോഡക്ട് ഡെവലപ്‌മെന്റ്, ഇൻഫ്ലൈറ്റ് സർവീസുകൾ, മാർക്കറ്റിങ്, ബ്രാൻഡിങ്, ഉപഭോക്തൃ അനുഭവം എന്നിവയും അദ്ദേഹത്തിന്റെ ചുമതലയിൽ ഉൾപ്പെട്ടിരുന്നു.

രജാവത്തിന്റെ കാലയളവിൽ വിസ്താര ആഭ്യന്തര വിപണി വിഹിതത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈനായി മാറിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു. 2022ൽ സ്കൈട്രാക്സ് ആഗോള എയർലൈൻ റാങ്കിങ്ങിൽ 20-ാം സ്ഥാനത്തെത്തിയ വിസ്താര 2023ൽ 16-ാം സ്ഥാനത്തേക്ക് ഉയരുകയും തൊട്ടടുത്ത വർഷം സ്ഥാനം നിലനിർത്തുകയും ചെയ്തു.

വിസ്താരയിലും എയർ ഇന്ത്യ എക്സ്പ്രസിലും ഉടനീളമുള്ള രജാവത്തിന്റെ പ്രവർത്തനമാണ് അദ്ദേഹത്തെ സി.ഇ.ഒ പദവിലെത്തിച്ചത്. അദ്ദേഹത്തിന്റെ ഈ പരിചയസമ്പത്ത് മുന്നിലുള്ള അവസരങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകിയെന്നും ഗ്രൂപ്പിന്റെ മുൻഗണനകളെക്കുറിച്ച് ശക്തമായ ധാരണ നൽകിയെന്നും എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു. എയർലൈനിന്റെ വളർച്ചയ്ക്ക് കരുത്ത് പകരാനും എയർ ഇന്ത്യ ഗ്രൂപ്പിന്റെ മറ്റ് ഭാഗങ്ങളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കാനും രജാവത്തിന് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:air India Express CEO CFO 
News Summary - Air India Express Names Deepak Rajawat CEO, Finance Chief To Take Charge On 1 December
Next Story