Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_right'കുടുംബസ്വത്തിൽ തുല്യ...

'കുടുംബസ്വത്തിൽ തുല്യ അവകാശം വേണം'; ടിവിഎസ് ചെയർമാൻ വേണു ശ്രീനിവാസന് വക്കീൽ നോട്ടീസ് അയച്ച് മകൾ

text_fields
bookmark_border
കുടുംബസ്വത്തിൽ തുല്യ അവകാശം വേണം; ടിവിഎസ് ചെയർമാൻ വേണു ശ്രീനിവാസന് വക്കീൽ നോട്ടീസ് അയച്ച് മകൾ
cancel

മുംബൈ: ടി.വി.എസ് കുടുംബ സ്വത്ത് തുല്യമായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവിന് വക്കീൽ നോട്ടീസ് അയച്ച് ടി.വി.എസ് മോട്ടോർ കമ്പനി ചെയർമാൻ എമെറിറ്റസ് വേണു ശ്രീനിവാസന്റെയും ടാഫെ ചെയർപേഴ്സണും എം.ഡിയുമായ മല്ലിക ശ്രീനിവാസന്റെയും മകൾ ലക്ഷ്മി വേണു. അവരുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ സഹോദരൻ സുദർശൻ വേണുവിന് അനുകൂലമായാണ് നിലവിലെ സ്വത്ത് വിഭജനമെന്ന് ടാഫെയുടെ വൈസ് ചെയർപേഴ്സണായ ലക്ഷ്മി ആരോപിച്ചു. സ്വത്തിൽ തുല്യ അവകാശം വേണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കുടുംബത്തിന്റെ തലവൻ എന്ന നിലയിൽ വേണു ശ്രീനിവാസൻ തന്റെ കടമകൾ കൃത്യമായി നിർവഹിച്ച് ന്യായമായ രീതിയിൽ സ്വത്തുക്കൾ വീതിച്ചു നൽകണമെന്നും നോട്ടീസിൽ പറയുന്നു. 2005ൽ ഭേദഗതി ചെയ്ത 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം കുടുംബസ്വത്തിൽ തനിക്കും തുല്യ അവകാശമുണ്ടെന്ന് അവർ വ്യക്തമാക്കി.

"പുരുഷാധിപത്യത്തിന് പുരോഗമന ഇന്ത്യയിലോ നിയമത്തിലെ സ്ഥാനമില്ല. കോർപ്പറേറ്റ് ക്രമീകരണങ്ങളിലൂടെയോ ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെയോ പെൺമക്കളുടെ കൂട്ടുകുടുംബ സ്വത്തിന്മേലുള്ള അവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല. ഔപചാരിക വിഭജനമില്ലാതെ തനിക്ക് അർഹമായ പങ്ക് നിഷേധിക്കപ്പെടുകയാണ്," ലക്ഷ്മി വേണു നോട്ടീസിൽ പറയുന്നു.

2020ലെ ടി.വി.എസ് കുടുംബ കരാർ പ്രകാരം വേണു ശ്രീനിവാസൻ കുടുംബത്തിന് ലഭിച്ച ബിസിനസുകളും സ്വത്തുക്കളും ഒപ്പം വി.എസ് ട്രസ്റ്റ്, ടി.വി.എസ് ഹോൾഡിങ്സ്, ടി.വി.എസ് മോട്ടോർ കമ്പനി, ടി.വി.എസ് ക്രെഡിറ്റ് സർവീസസ്, സുന്ദരം-ക്ലേട്ടൺ എന്നിവയുടെ ഓഹരികളുടെയും തുല്യ വിഭജനമാണ് ലക്ഷമി ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് അർഹമായ വിഹിതം ഇതുവരെ ലഭിച്ചിട്ടില്ലെന്നും 2020ൽ വലിയ ടി.വി.എസ് കുടുംബത്തിൽ നടന്ന സ്വത്ത് ക്രമീകരണം തങ്ങളുടെ അണുകുടുംബത്തിലെ സ്വത്ത് ഭാഗംവെക്കലായിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. ബിസിനസുകളുടെ മാനേജ്മെന്റ് പ്രത്യേക ഉടമസ്ഥത നൽകുന്നില്ലെന്നും മറ്റ് കുടുംബാംഗങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്നില്ലെന്നും അവർ നോട്ടീസിൽ വാദിച്ചു. "എന്റെ അണു കുടുംബത്തിനുള്ളിലെ സ്വത്തുക്കളുടെ യാതൊരു ഒത്തുതീർപ്പോ വിഭജനമോ ആരംഭിക്കുകയോ പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല."

അതേസമയം, മകളുടെ അവകാശവാദത്തെ പിന്തുണച്ച് മല്ലിക ശ്രീനിവാസൻ രംഗത്തെത്തി. ലക്ഷ്മിക്ക് കുടുംബ സ്വത്തുക്കളിൽ നിയമപരമായ അവകാശമുണ്ടെന്നും മകൾക്ക് മകന് തുല്യമായ സ്വത്തവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.

"സൗഹാർദ്ദപരമായ ചർച്ചകൾക്ക് ഇതുവരെ കാര്യമായ പുരോഗതി ഉണ്ടാകാത്തത് നിർഭാഗ്യകരമാണ്. ഒരമ്മ എന്ന നിലയിൽ മകനും മകളും എനിക്ക് എല്ലാ അർഥത്തിലും തുല്യരാണ്. ലക്ഷ്മിക്ക് കുടുംബ സ്വത്തുക്കളിൽ നിയമപരമായ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരിക്കലും സുദർശനേക്കാൾ കുറവല്ല. സുതാര്യമായ ചർച്ചയിലൂടെ ഈ പ്രശ്നം പരിഹരിക്കണം," മല്ലിക ശ്രീനിവാസൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:TVS Motor holdings Partition Business News 
News Summary - Lakshmi Venu moves to partition family assets, says 2020 deal did not settle her share
Next Story