മുകേഷ് അംബാനിക്ക് ഒരു ദിവസം എത്ര വരുമാനം ലഭിക്കും; കണക്കുകളിങ്ങനെ
text_fieldsഇന്ത്യയിലെ പ്രമുഖ വ്യവസായികളിലൊരാളായ മുകേഷ് അംബാനി കഴിഞ്ഞ ദിവസമാണ് 68ാം പിറന്നാൾ ആഘോഷിച്ചത്. 1957 ഏപ്രിൽ 19നാണ് ധീരുഭായ് അംബാനിയുടേയും കൊകിലബെൻ അംബാനിയുടേയും മകനായി മുകേഷ് ലഭിച്ചത്. നിലവിൽ ഇന്ത്യയിലെ മാത്രമല്ല ലോകത്തെ തന്നെ അതിസമ്പന്നരിൽ ഒരാളാണ് മുകേഷ് അംബാനി.
ഫോബ്സിന്റെ റിയൽ ടൈം ഡാറ്റ പ്രകാരം ഏപ്രിൽ 19ലെ കണക്കനുസരിച്ച് 96.7 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ 18ാം സ്ഥാനത്താണ് മുകേഷ് അംബാനി. ടെലികോം, ഫിനാൻഷ്യൽ സർവീസ്, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, റീടെയിൽ തുടങ്ങി നിരവധി മേഖലകളിൽ മുകേഷ് അംബാനിയുടെ റിലയൻസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വൻ വർധനയാണ് മുകേഷ് അംബാനിയുടെ സ്വത്തിൽ ഉണ്ടായത്. 2020ൽ 36 ബില്യൺ ഡോളറായിരുന്നു അംബാനിയുടെ ആസ്തിയെങ്കിൽ 2024ൽ ഇത് 114 ബില്യൺ ഡോളറായി. എന്നാൽ, 2024 ഡിസംബറിൽ 96.7 ഡോളറായി കുറഞ്ഞിരുന്നു. റിലയൻസിന്റെ ഓഹരിവില കുറഞ്ഞതിനെ തുടർന്നായിരുന്നു അംബാനിയുടെ സമ്പത്ത് ഇടിഞ്ഞത്.
വൻ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയായ മുകേഷ് അംബാനിയുടെ പ്രതിദിന വരുമാനമെത്രയാണെന്ന് അറിയാൻ എല്ലാവർക്കും കൗതുകമുണ്ടാകും. 163 കോടിയാണ് മുകേഷ് അംബാനിയുടെ പ്രതിദിന വരുമാനം. ഒരു വർഷം നാല് ലക്ഷം രൂപ സമ്പാദിക്കുന്ന ഇന്ത്യക്കാരന് സമ്പത്തിന്റെ കണക്കിൽ അംബാനിക്കൊപ്പമെത്തണമെങ്കിൽ 1.74 കോടി വർഷം വേണ്ടി വരും.