Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightആർട്ടിഫിഷ്യൽ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ രാജാവാകാൻ മുകേഷ് അംബാനി; മെറ്റയുമായും ഓപ്പൺ എ.ഐയുമായും ചർച്ച തുടങ്ങി

text_fields
bookmark_border
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ രാജാവാകാൻ മുകേഷ് അംബാനി; മെറ്റയുമായും ഓപ്പൺ എ.ഐയുമായും ചർച്ച തുടങ്ങി
cancel

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇന്ത്യയിലെ മുൻനിരക്കാരാകാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇതിന്റെ ഭാഗമായി റിലയൻസ് ഓപ്പൺ എ.ഐയുമായും മെറ്റയുമായും ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഓപ്പൺ എ.ഐയുടെ ചാറ്റ്ജി.പിടി ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ചർച്ചകൾ ഇവർ തുടങ്ങിയെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ചെലവ് കുറഞ്ഞ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കാൻ ഓപ്പൺ എ.ഐക്ക് പദ്ധതിയുണ്ട്. എന്നാൽ, ഇക്കാര്യം റിലയൻസുമായി ചർച്ച ചെയ്തോവെന്ന് വ്യക്തമല്ല. ഓപ്പൺ എ.ഐയുടെ ഉൽപന്നങ്ങൾ റിലയൻസ് അവരുടെ എന്റർപ്രൈസ് കസ്റ്റമേഴ്സിന് വിൽക്കാനാണ് ഉദ്ദേശിക്കുന്നത്.

അപ്ലിക്കേഷനിലൂടെ ഇത്തരത്തിൽ ഓപ്പൺ എ.ഐയുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനാണ് റിലയൻസിന്റെ പദ്ധതി. ഉപഭോക്താക്കളുടെ ഡാറ്റ പുറത്ത് പോകാത്ത രീതിയിലാവും റിലയൻസ് ഓപ്പൺ എ.ഐയുമായി ചേർന്ന് പ്രവർത്തിക്കുക. മെറ്റയുമായും സമാനമായ കരാർ ഉണ്ടാക്കാനാണ് റിലയൻസ് ഒരുങ്ങുന്നത്.

ജാംനഗറിലെ ഡാറ്റ സെന്റർ ഉപയോഗിച്ച് മെറ്റയുടേയും ഡാറ്റ എ.ഐയുടേയും സേവനങ്ങൾ നൽകുകയാണ് റിലയൻസിന്റെ ലക്ഷ്യം. എന്നാൽ, ഇക്കാര്യത്തിൽ മെറ്റ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയിൽ മൊബൈൽ ഡാറ്റ സേവനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന റിലയൻസ് സമാനമായൊരു മാറ്റം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും കൊണ്ടു വരാനാണ് ഒരുങ്ങുന്നത്.

Show Full Article
TAGS:Mukesh Ambani Open AI Relaince industry 
News Summary - OpenAI, Meta in talks with Reliance for AI partnerships
Next Story