Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightലോകത്തെ ഏറ്റവും മികച്ച...

ലോകത്തെ ഏറ്റവും മികച്ച ബാങ്കായി എസ്.ബി.ഐ

text_fields
bookmark_border
sbi
cancel
Listen to this Article

ന്യൂഡൽഹി: ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫിനാൻസിന്റെ രണ്ട് അവാർഡുകൾ നേടി എസ്.ബി.ഐ. ലോകബാങ്ക്/ഐ.എം.എഫ് വാർഷിക യോഗത്തിനിടെയാണ് പുരസ്കാരം വിതരണം ചെയ്തത്. ലോകത്തെ ഏറ്റവും മികച്ച കൺസ്യൂമർ ബാങ്ക്, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് എന്നീ പുരസ്കാരങ്ങളാണ് എസ്.ബി.ഐ സ്വന്തമാക്കിയത്.

ഇന്നോവേഷൻ, സാമ്പത്തിക മേഖലയിൽ എല്ലാവരേയും ഉൾപ്പെടുത്തൽ, ഉപഭോക്തൃസേവനം എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്നും എസ്.ബി.ഐ അറിയിച്ചു. പ്രതിദിനം എസ്.ബി.ഐ 520 മില്യൺ ആളുകൾക്കാണ് സേവനം നൽകുന്നതെന്ന് ചെയർമാൻ സി.എസ് ഷെട്ടി പറഞ്ഞു. ഓരോ ദിവസവും 65,000 പുതിയ ആളുകളാണ് എസ്.ബി.ഐയിൽ സേവനത്തിനായി എത്തുന്നത്. അപ്ലി​ക്കേഷനിലൂടെ മാത്രം ലക്ഷക്കണക്കിനാളുകൾക്കാണ് സേവനം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാങ്കിങ് അവാർഡുകളിൽ എസ്.ബി.ഐക്ക് മികച്ച നേട്ടം ഉണ്ടാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നെറ്റ്‍വർക്കുകളിലൊന്നാണ് എസ്.ബി.ഐ. 22,980 ബ്രാഞ്ചുകളാണ് എസ്.ബി.ഐക്കുള്ളത്.

62,200 എ.ടി.എം കൗണ്ടറുകളാണ് എസ്.ബി.ഐക്ക് ഉള്ളത്. 14.2 കോടി ഉപഭോക്താക്കളാണ് എസ്.ബി.ഐയുടെ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത്. എസ്.ബി.ഐയുടെ ആപായ യോനോ രണ്ട് കോടിയിലധികം ആളുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ വരെ എസ്.ബി.ഐ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

Show Full Article
TAGS:sbi banking Business News 
News Summary - SBI named the best bank in the world
Next Story