വർക്ക് ലൈഫ് ബാലൻസിൽ യുടേണിച്ച് ഷോപ്പിഫൈ സി.ഇ.ഒ; 40 മണിക്കൂർ ജോലി ചെയ്താൽ മതിയെന്ന മുൻ പോസ്റ്റ് ഡിലീറ്റ് ചെയ്തു
text_fieldsവർക്ക്-ലൈഫ് ബാലൻസിൽ മുൻ നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് ഷോപ്പിഫൈ സി.ഇ.ഒ ടോബി ലുറ്റ്കെ. നേരത്തെ ആഴ്ചയിൽ 40 മണിക്കൂർ മാത്രം ജോലി ചെയ്താൽ മതിയെന്ന വ്യക്തമാക്കി ലുത്കെയാണ് നിലപാട് മാറ്റിയത്.
2019ലായിരുന്നു ലുത്കെയുടെ പരാമർശം. ജീവിതവിജയത്തിന് 80 മണിക്കൂർ ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും 40 മണിക്കൂർ ജോലി ചെയ്താൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ, ഇപ്പോൾ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്താണ് പുതിയ പ്രതികരണം അദ്ദേഹം നടത്തിയത്.
പത്ത് മണിക്കൂറെങ്കിലും താൻ ജോലി ചെയ്യാറുണ്ടെന്നും ചിലപ്പോൾ വാരാന്ത്യദിനങ്ങളിലും താൻ ജോലിക്ക് പോകുമെന്നും ലുത്കെ പറഞ്ഞു. നേരത്തെ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്താണ് 125 ബില്യൺ ഡോളറിന്റെ ഇ-കോമേഴ്സ് കമ്പനി താൻ വളർത്തിയെടുത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സിലിക്കൺവാലിയിലെ ജീവനക്കാർ വലിയ സമ്മർദം അഭിമുഖീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്. ജോലി പോകാതിരിക്കാൻ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ജീവനക്കാർ നിർബന്ധിരാവുന്ന സാഹചര്യമാണ് ഉള്ളത്. മെറ്റ 4000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ജോലിക്കാരോട് കമ്പനിയിൽ നിൽക്കണമെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമാനമായ നിലപാട് തന്നെയാണ് മൈക്രോസോഫ്റ്റും സ്വീകരിച്ചത്.