മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി: പതിനായിരത്തിലധികം തൊഴിലവസരം
text_fieldsതിരുവനന്തപുരം: കേരളത്തിന്‍റെ ഹൈടെക് ആവാസ വ്യവസ്ഥയുമായുള്ള പങ്കാളിത്തത്തിന്‍റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ ബിസിനസ് കമ്പനിയായ അല്‍ മര്‍സൂക്കി ഹോള്‍ഡിങ് എഫ്.ഇസഡ്.സി ടെക്നോപാര്‍ക് ഫേസ് മൂന്നിൽ 850 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതി പ്രഖ്യാപിച്ചു.
3.5 ഏക്കറിലാണ് മെറിഡിയന്‍ ടെക് പാര്‍ക് എന്ന പേരിലുള്ള ലോകോത്തര ഐ.ടി/ഐ.ടി അധിഷ്ഠിത അടിസ്ഥാന സൗകര്യ പദ്ധതി പ്രഖ്യാപിച്ചത്.പദ്ധതിയുടെ ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് (എല്‍.ഒ.ഐ) വ്യവസായ മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തില്‍ അല്‍ മര്‍സൂക്കി ടെക് പാര്‍ക് സി.ഇ.ഒ അജീഷ് ബാലദേവനും ടെക്നോപാര്‍ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായരും (റിട്ട.) തമ്മില്‍ കൈമാറി. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഐ.ടി സ്പെഷല്‍ സെക്രട്ടറി സീറാം സാംബശിവ റാവു എന്നിവര്‍ സംബന്ധിച്ചു.
അല്‍ മര്‍സൂക്കി ഗ്രൂപ് ചെയര്‍മാനും സി.ഇ.ഒയുമായ മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അല്‍ മര്‍സൂക്കി വീഡിയോ സന്ദേശം നല്‍കി. നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) പദ്ധതിയായ മെറിഡിയന്‍ ടെക് പാര്‍ക് ട്വിന്‍ ടവര്‍ 10,000ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പദ്ധതിയുടെ രണ്ട് ടവറുകളിലും 4000-5000 സീറ്റുകള്‍ വീതം ശേഷിയുണ്ടായിരിക്കും.


