Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightനോര്‍ക്ക...

നോര്‍ക്ക എന്‍.ഡി.പി.ആര്‍.ഇ.എം-വനിതാമിത്ര പദ്ധതി: കരാര്‍ പുതുക്കി

text_fields
bookmark_border
നോര്‍ക്ക എന്‍.ഡി.പി.ആര്‍.ഇ.എം-വനിതാമിത്ര പദ്ധതി: കരാര്‍ പുതുക്കി
cancel

തി​രു​വ​ന​ന്ത​പു​രം: നോ​ര്‍ക്ക ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റ് പ്രോ​ജ​ക്ട് ഫോ​ര്‍ റി​ട്ടേ​ണ്‍ഡ് എ​മി​ഗ്ര​ന്‍സ് (എ​ന്‍.​ഡി.​പി.​ആ​ര്‍.​ഇ.​എം) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നോ​ര്‍ക്ക റൂ​ട്ട്സ് സം​സ്ഥാ​ന വ​നി​ത വി​ക​സ​ന കോ​ര്‍പ​റേ​ഷ​നു​മാ​യി ചേ​ര്‍ന്ന് ന​ട​പ്പാ​ക്കി​വ​രു​ന്ന വ​നി​താ​മി​ത്ര-​സം​രം​ഭ​ക വാ​യ്പാ പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ പു​തു​ക്കി. എ​ന്‍.​ഡി.​പി.​ആ​ര്‍.​ഇ.​എം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി വ​നി​ത സം​രം​ഭ​ക​ര്‍ക്ക്​ മാ​ത്ര​മാ​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്. നോ​ര്‍ക്ക റൂ​ട്ട്സ്​ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ അ​ജി​ത് കോ​ള​ശ്ശേ​രി​യും വ​നി​ത വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ബി​ന്ദു വി.​സി​യും ത​മ്മി​ൽ ക​രാ​ര്‍ കൈ​മാ​റി. 2028 മാ​ര്‍ച്ച്​ വ​രെ​യാ​ണ് പു​തി​യ ക​രാ​ര്‍.

ര​ണ്ടു​വ​ര്‍ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി​ചെ​യ്തു മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി വ​നി​ത​ക​ള്‍ക്ക് സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള​ള​വ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നും പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. സം​രം​ഭ​ങ്ങ​ള്‍ക്ക് 30 ല​ക്ഷം രൂ​പ​വ​രെ​യു​ള​ള വാ​യ്പ​ക​ള്‍ പ​ദ്ധ​തി​വ​ഴി ല​ഭി​ക്കും. കൃ​ത്യ​മാ​യ വാ​യ്പാ​തി​രി​ച്ച​ട​വി​ന് 15 ശ​ത​മാ​നം മൂ​ല​ധ​ന സ​ബ്‌​സി​ഡി​യും നോ​ര്‍ക്ക റൂ​ട്ട്സി​ല്‍ നി​ന്നും മൂ​ന്ന്​ ശ​ത​മാ​നം പ​ലി​ശ സ​ബ്സി​ഡി​യും പു​റ​മേ വ​നി​ത വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ ന​ല്‍കു​ന്ന പ​ലി​ശ സ​ബ്സി​ഡി​യും ല​ഭി​ക്കും.

വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്റെ www.kswdc.org എ​ന്ന വെ​ബ്സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ക്കാം. എ​ന്‍.​ഡി.​പി.​ആ​ര്‍.​ഇ.​എം, വ​നി​താ​മി​ത്ര പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ക്കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് നോ​ര്‍ക്ക ഗ്ലോ​ബ​ൽ കോ​ണ്‍ടാ​ക്ട് സെ​ന്റ​റി​ന്റെ ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്​​ഡ്​ കോ​ള്‍ സ​ർ​വി​സ്) ബ​ന്ധ​പ്പെ​ടാം.

Show Full Article
TAGS:NORKA 
News Summary - NORKA NDPREM-Vanithamitra Project: Contract renewed
Next Story