Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപോസ്റ്റ് ഓഫീസുകളിൽ...

പോസ്റ്റ് ഓഫീസുകളിൽ ഇൻകം ടാക്സ് ചട്ടങ്ങളിൽ മാറ്റം; ഇടപാടുകൾക്ക് ഇനി പാൻ കാർഡ് വേണം

text_fields
bookmark_border
പോസ്റ്റ് ഓഫീസുകളിൽ ഇൻകം ടാക്സ് ചട്ടങ്ങളിൽ മാറ്റം; ഇടപാടുകൾക്ക് ഇനി പാൻ കാർഡ് വേണം
cancel

ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് വഴി നടത്തുന്ന വലിയ സാമ്പത്തിക ഇടപാടുകൾക്ക് ഇനി പാൻ കാർഡ് നിർബന്ധം. 2026ലെ ഇൻകം ടാക്സ് ചട്ടങ്ങൾ പ്രകാരം പോസ്റ്റ് ഓഫീസിലെ നിക്ഷേപം, പിൻവലിക്കൽ, പുതിയ അക്കൗണ്ട് തുടങ്ങൽ തുടങ്ങിയ എല്ലാ പ്രധാന ഇടപാടുകൾക്കും പാൻ നമ്പർ രേഖപ്പെടുത്തണമെന്ന് തപാൽ വകുപ്പ് അറിയിച്ചു.

പാൻ കാർഡ് ഇല്ലെങ്കിൽ എന്തുചെയ്യും?

പാൻ കാർഡ് ഇല്ലാത്തവർ നിക്ഷേപങ്ങൾക്കായി ഇനി മുതൽ ഫോം 97 (Form 97) പൂരിപ്പിച്ചു നൽകണം. മുമ്പ് ഇതിനായി ഉപയോഗിച്ചിരുന്ന ഫോം 60ന് പകരമായാണ് ഫോം 97 കൊണ്ടുവന്നിരിക്കുന്നത്. അപേക്ഷകന്റെ പേര്, വിലാസം, ഇടപാടിന്റെ തുക, സ്വഭാവം എന്നിവ ഫോമിൽ വ്യക്തമാക്കണം. കൂടാതെ തിരിച്ചറിയൽ രേഖകളും ഇതിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

ടി.ഡി.എസ് (TDS) ഒഴിവാക്കാൻ ഫോം 121

നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനത്തിന് ടി.ഡി.എസ് (TDS) പിടിക്കുന്നത് ഒഴിവാക്കാൻ ഉപയോഗിച്ചിരുന്ന 15G, 15H എന്നീ ഫോമുകൾക്ക് പകരം ഇനി മുതൽ ഫോം 121 (Form 121) ആണ് ഉപയോഗിക്കേണ്ടത്. മുമ്പ് മുതിർന്ന പൗരന്മാർക്കും മറ്റുള്ളവർക്കും വെവ്വേറെ ഫോമുകളായിരുന്നെങ്കിൽ (15G, 15H), ഇനി മുതൽ എല്ലാവർക്കും ഫോം 121 മതിയാകും.

നികുതി നൽകേണ്ടതില്ലാത്ത വരുമാന പരിധിയിലുള്ളവർ ഓരോ സാമ്പത്തിക വർഷവും ഈ ഫോം സമർപ്പിക്കണം. പോസ്റ്റ് ഓഫീസുകൾ ഈ ഫോമുകൾ ഏഴ് വർഷം വരെ റെക്കോർഡായി സൂക്ഷിക്കും. സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നത് വരെ പഴയ ഫോമുകൾ തുടരാനും അനുവാദമുണ്ട്.

എപ്പോഴൊക്കെ പാൻ നൽകണം?

സമ്പാദ്യ പദ്ധതികളിൽ പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും, സ്ഥിരനിക്ഷേപങ്ങൾ (Time Deposits) ആരംഭിക്കുമ്പോഴും പാൻ നമ്പർ നൽകുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ അക്കൗണ്ട് തുടങ്ങുമ്പോൾ (SB, RD, TD, MIS), സേവിങ്സ് അക്കൗണ്ടിലോ മറ്റ് പദ്ധതികളിലോ പണം നിക്ഷേപിക്കുമ്പോൾ, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുമ്പോൾ, സ്ഥിരനിക്ഷേപങ്ങൾ (Time Deposits) പുതുക്കുമ്പോൾ പാൻ നമ്പർ നൽകുകയോ അല്ലെങ്കിൽ ഫോം 97 സമർപ്പിക്കുകയോ വേണം. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻകം ടാക്സ് ചട്ടങ്ങളിൽ ഈ മാറ്റങ്ങൾ വരുത്തിയത്.

Show Full Article
TAGS:Post Office Savings Account pan card Postal Department Deposit 
News Summary - Post office rules change: PAN now mandatory for key transactions
Next Story