Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2025 1:55 AM GMT Updated On
date_range 2025-04-13T07:25:18+05:30ഇന്ത്യയിൽ പ്രവാസി വരുമാനം ഇരട്ടിയായി; ഗൾഫ് വരുമാനം കുറഞ്ഞു; കേരളം രണ്ടാമത്
text_fieldsപത്ത് വർഷത്തിനിടെ, പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഇരട്ടിയായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഇന്ത്യ റെമിറ്റൻസ് സർവേ’യിലാണ് പുതിയ കണ്ടെത്തൽ. 2010-11 കാലത്ത് ഇന്ത്യയുടെ പ്രവാസ വരുമാനം 4.4 ലക്ഷം കോടി (5560 കോടി ഡോളർ) രൂപ ആയിരുന്നു. ഇത് 2023-24ൽ 9.94 ലക്ഷം കോടിയായി (11,890 കോടി ഡോളർ) വർധിച്ചു. അതേസമയം, ഇക്കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വരുമാനം കുറഞ്ഞതായും സർവേ ഫലം വ്യക്തമാക്കുന്നു. വിദേശ പണം കൂടുതലെത്തുന്നത് മഹാരാഷ്ട്രയിലേക്കാണ്; തൊട്ടുപിന്നിൽ കേരളമുണ്ട്.
- മൊത്തം പ്രവാസ വരുമാനത്തിൽ 27.7 ശതമാനവും യു.എസിൽനിന്നാണ്. 19.2 ശതമാനവുമായി യു.എ.ഇ ആണ് രണ്ടാമത്. 10.8 ശതമാനവുമായി ബ്രിട്ടൻ മൂന്നാമതും സൗദി (6.7 ശതമാനം) നാലാമതുമാണ്.
- ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്ന കാനഡയിൽനിന്നുള്ള വരുമാനം മൊത്തം പണത്തിന്റെ 3.8 ശതമാനം മാത്രം.
- 2016-17 കാലത്ത് യു.എ.ഇയിൽനിന്നുള്ള വരുമാനം 26.9 ശതമാനമായിരുന്നത് ഇപ്പോൾ 19ലേക്ക് ഇടിഞ്ഞു; ഇതേ കാലയളവിൽ സൗദിയുടേത് 11.6 ശതമാനത്തിൽനിന്ന് 6.7ലേക്ക് ചുരുങ്ങി. കുവൈത്തിൽനിന്നുള്ള വരുമാനവും പകുതിയായി.
- കോവിഡാനന്തരം ഗൾഫ് കുടിയേറ്റം കുറഞ്ഞതും യൂറോപ്യൻ കുടിയേറ്റം വർധിച്ചതുമാണ് ഈ മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
Next Story