Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightവീണ്ടും റെക്കാർഡ്...

വീണ്ടും റെക്കാർഡ് വീഴ്ച്ച; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാവാതെ രൂപ

text_fields
bookmark_border
Rupee weakens to new record low
cancel
Listen to this Article

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ച്ചയിൽ. ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 91.74 ലെത്തിയിരുന്നു. ഈ റെക്കോർഡ് തകർത്താണ് ഇന്ന് 0.2ശതമാനം വീണ്ടും ഇടിഞ്ഞ് 91.81ലെത്തിയത്. അതായത് ഒരു ഡോളർ ലഭിക്കാൻ 91.81 രൂപ നൽകണം.

വിദേശ വ്യാപാരികൾക്കിടയിലും ഇറക്കുമതിക്കാരിലും ഡോളറിന്‍റെ ആവശ്യകത ഉയർന്നത് രൂപക്ക് സമ്മർദമായി. വ്യാഴാഴ്ച്ച വിദേശ നാണയ വിനിമയ വിപണിയിൽ ഡോളറിനെതിരെ 91.43ൽ കരുത്തോടെ ആരംഭിച്ചെങ്കിലും പിന്നീട് രൂപ 91.81ലേക്ക് കൂപ്പുകുത്തുകയായിരുന്നു.

അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതിക്കാർ സ്വകാര്യമേഖല ബാങ്കുകൾ വഴി കൂട്ടത്തോടെ ഡോളർ വാങ്ങിയത് രൂപക്ക് തിരിച്ചടിയായതായി വിദഗ്ധർ പറഞ്ഞു.

Show Full Article
TAGS:rupee Dollar Rupee falls to record low 
News Summary - Rupee weakens to new record low
Next Story