Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightസപ്ലൈകോ 4.68 ലക്ഷം...

സപ്ലൈകോ 4.68 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു

text_fields
bookmark_border
സപ്ലൈകോ 4.68 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു
cancel

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 1,64,507 ക​ര്‍ഷ​ക​രി​ല്‍ നി​ന്നാ​യി 4.68 ല​ക്ഷം മെ​ട്രി​ക് ട​ണ്‍ നെ​ല്ല് സ​പ്ലൈ​കോ സം​ഭ​രി​ച്ച​താ​യി മ​ന്ത്രി ജി. ​ആ​ര്‍ അ​നി​ല്‍ വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 12 വ​രെ 120911 മെ​ട്രി​ക് ട​ണും മ​ല​പ്പു​റ​ത്ത് 10185 മെ​ട്രി​ക് ട​ണും നെ​ല്ലും സം​ഭ​രി​ച്ചു. ക​ന​റാ ബാ​ങ്ക്-​എ​സ്.​ബി.​ഐ വ​ഴി നെ​ല്‍ക​ര്‍ഷ​ക​ര്‍ക്ക് കി​ട്ടാ​നു​ള്ള തു​ക ഈ ​ആ​ഴ്ച ന​ല്‍കാ​ൻ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ര്‍ച്ച് 31 വ​രെ സം​ഭ​രി​ച്ച നെ​ല്ലി​ന്റെ വി​ല​യും ന​ല്‍കി. 62,658 ക​ര്‍ഷ​ക​രി​ല്‍ നി​ന്നാ​യി 43 മി​ല്ലു​ക​ളാ​ണ് 1,25,000 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് സം​ഭ​രി​ക്കാ​ൻ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മേ​യ് ര​ണ്ട് വ​രെ 85,986 മെ​ട്രി​ക് ട​ണ്‍ നെ​ല്ലാ​ണ് സം​ഭ​രി​ച്ച​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ൽ സം​ഭ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

പൊ​ന്നാ​നി മേ​ഖ​ല​യി​ല്‍ ന​ന്നം​മു​ക്ക്, പെ​രു​മ്പ​ട​പ്പ്, ആ​ല​ങ്കോ​ട്, മാ​റ​ഞ്ചേ​രി, എ​ട​പ്പാ​ള്‍, വെ​ളി​യ​​ങ്കോ​ട് കൃ​ഷി ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ലെ 2723 ക​ര്‍ഷ​ക​രി​ല്‍നി​ന്നാ​യി 10,185 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ചു. മൂ​ച്ചി​ക്ക​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ നി​ന്നും പെ​രു​മ്പ​ട​പ്പ് തെ​ക്കേ​ക്കെ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ല്‍ നി​ന്നു​മാ​യി 350 മെ​ട്രി​ക് ട​ണ്‍ മാ​ത്ര​മാ​ണ് സം​ഭ​രി​ക്കാ​ൻ ബാ​ക്കി​യു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നെ​ല്ല് സം​ഭ​ര​ണ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ 1109 കോ​ടി​യി​ല​ധി​കം തു​ക സം​സ്ഥാ​ന​ത്തി​ന് ന​ല്‍കാ​നു​ണ്ട്. 2023-24 വ​ര്‍ഷ​ത്തെ 157.5 കോ​ടി​യും 2024-25 വ​ര്‍ഷ​ത്തെ 267.16 കോ​ടി രൂ​പ​യും ഉ​ള്‍പ്പെ​ടെ 424.67 കോ​ടി​യാ​ണ് പ്രോ​ത്സാ​ഹ​ന ബോ​ണ​സാ​യി ല​ഭി​ക്കാ​നു​ള്ള​തെ​ന്നും ഈ ​തു​ക അ​ധി​കം വൈ​കാ​തെ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ പ​റ​ഞ്ഞു.

Show Full Article
TAGS:SUPPLYCO paddy procurement Agriculture Sector Government of Kerala 
News Summary - Supplyco procures 4.68 lakh tonnes of paddy
Next Story