ബാങ്കിലെ അവകാശികളില്ലാത്ത പണം കിട്ടാൻ സിംപ്ൾ വഴി
text_fieldsമുംബൈ: നിങ്ങളുടെ ബാങ്ക് അക്കൗണ്ട് രണ്ട് വർഷം ഉപയോഗിച്ചില്ലെങ്കിൽ പ്രവർത്തന രഹിതമാകും. പണം നിക്ഷേപിച്ചിരുന്ന അക്കൗണ്ട് ആണെങ്കിൽ തിരിച്ചുകിട്ടാൻ എന്തും ചെയ്യും? പത്ത് വർഷം വരെ ഉപയോഗിക്കാതിരുന്നാൽ അക്കൗണ്ടിലെ പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക ഫണ്ടിലേക്ക് മാറ്റും. നിക്ഷേപകരെ ബോധവത്കരിക്കുന്നതിനുള്ള (ഡിപോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ട് -ഡി.ഇ.എ) ഫണ്ടിലേക്കാണ് പണം മാറ്റുക. ഡി.ഇ.എ ഫണ്ടിൽനിന്ന് ഈ പണം ഉപഭോക്താവിനോ അവരുടെ കാലശേഷം ബന്ധുക്കൾക്കോ എപ്പോൾ വേണമെങ്കിലും തിരിച്ചുവാങ്ങാം.
ബാങ്കുകളിൽ അവകാശികളില്ലാതെ 1.84 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്. അവകാശികളില്ലാതെ കിടക്കുന്ന പണം സൂക്ഷിക്കുന്നതിനുംകൂടിയാണ് 2014 മേയിൽ റിസർവ് ബാങ്ക് ഡി.ഇ.എ ഫണ്ട് തുടങ്ങിയത്.
പ്രവർത്തന രഹിതമായ അക്കൗണ്ടിൽനിന്ന് പണം തിരിച്ചുകിട്ടാനുള്ള വഴികൾ
1- നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ച് സന്ദർശിക്കുക
2- കെ.വൈ.സി രേഖകൾ സമർപ്പിക്കുക (ആധാർ അല്ലെങ്കിൽ പാസ്പോർട്ട്, വോട്ടർ ഐ.ഡി, ഡ്രൈവിങ് ലൈസൻസ്)
3- തുടർന്ന് വെരിഫിക്കേഷൻ നടത്തും. അതായത് കെ.വൈ.സി രേഖകളും അക്കൗണ്ട് വിവരങ്ങളും ശരിയാണോയെന്ന് ഉറപ്പുവരുത്തും.
4- വെരിഫിക്കേഷൻ വിജയകരമായി പൂർത്തിയായാൽ പലിശ സഹിതം നിങ്ങളുടെ അക്കൗണ്ടിലെ പണം തിരിച്ചു ലഭിക്കും
റിസർവ് ബാങ്ക് ഒക്ടോബർ മുതൽ ഡിസംബർ വരെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പുകൾ സന്ദർശിച്ചാലും പണം തിരിച്ചുകിട്ടും.
അല്ലെങ്കിൽ റിസർവ് ബാങ്കിന്റെ ഉദ്ഗം പോർട്ടലിൽ റജിസ്റ്റർ ചെയ്താൽ എത്ര പണം ഏതൊക്കെ ബാങ്കുകളിലുണ്ടെന്ന് കഴണ്ടത്താം. 30 ബാങ്കുകളുടെ ഡാറ്റയാണ് ഈ വെബ്സൈറ്റിലുള്ളത്.