Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightറിലയൻസ് റഷ്യൻ എണ്ണയിൽ...

റിലയൻസ് റഷ്യൻ എണ്ണയിൽ നിന്നും വൻ ലാഭമുണ്ടാക്കി; മുകേഷ് അംബാനിയെ ലക്ഷ്യമിട്ട് യു.എസിന്റെ പ്രസ്താവന

text_fields
bookmark_border
റിലയൻസ് റഷ്യൻ എണ്ണയിൽ നിന്നും വൻ ലാഭമുണ്ടാക്കി; മുകേഷ് അംബാനിയെ ലക്ഷ്യമിട്ട് യു.എസിന്റെ പ്രസ്താവന
cancel

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് അധിക തീരുവ ചുമത്താൻ കാരണം എണ്ണകമ്പനികൾ അത് വിറ്റ് വൻ ലാഭം നേടുന്നതാണെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഇക്കാര്യം പറഞ്ഞത്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങി യുറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുന്നതിലൂടെ വൻ ലാഭമാണ് ഇന്ത്യ നേടിയതെന്ന് അദ്ദേഹം പറഞ്ഞു.

16 ബില്യൺ അധികലാഭം റഷ്യൻ എണ്ണ വിറ്റതിലൂടെ ഇന്ത്യ നേടിയെന്നും രാജ്യത്തെ ശതകോടീശ്വരൻമാർ വലിയ നേട്ടം ഇതിലൂടെ ഉണ്ടാക്കിയെന്നും ബെസന്റ് പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിനേയും നയര എനർജിയേയും ലക്ഷ്യമിട്ടാണ് യു.എസിന്റെ വിമർശനം. റിലയൻസും നയരയും ചേർന്ന് ഈ വർഷം 60 ബില്യൺ ഡോളർ മൂല്യമുള്ള പെട്രോളിയം ഉൽപന്നങ്ങളാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതിൽ 15 ബില്യൺ ഡോളറിന്റേയും കയറ്റുമതി യുറോപ്യൻ രാജ്യങ്ങളിലേക്കാണ്.

മുകേഷ് അംബാനിയും റഷ്യയിലെ റോസ്നെറ്റ് കമ്പനിയിൽ നിന്ന് 50,000 ബാരലിന്റെ എണ്ണയാണ് പ്രതിദിനം ഇറക്കുമതി ചെയ്യുന്നത്. ഇതിനായി കരാറിലും ഒപ്പിട്ടിരുന്നു. പത്ത് വർഷത്തേക്ക് എണ്ണ ഇറക്കുമതി ചെയ്യാനാണ് കരാർ. 13 ബില്യൺ ഡോളർ വരും റിലയൻസ് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂല്യം.

റോസ്നെറ്റിന് 50 ശതമാനം ഓഹരി പങ്കാളിത്തമുള്ള നയര 2022ൽ 27 ശതമാനം റഷ്യൻ എണ്ണയാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ 2025ൽ ഇത് 72 ശതമാനമാക്കി ഉയർത്തിയിരുന്നു. മൂന്ന് മില്യൺ മെട്രിക് ടൺ എണ്ണയാണ് നയര 2025ന്റെ ആദ്യപാദത്തിൽ കയറ്റുമതി ചെയ്തത്. വിറ്റോൾ, ആരാംകോ, ഷെൽ, ബി.പി എന്നീ കമ്പനികളാണ് എണ്ണ വാങ്ങുന്നത്.

ഇതേകാലയളവിൽ റിലയൻസ് 21 മില്യൺ ടൺ എണ്ണകയറ്റുമതി ചെയ്തു. ബി.പി, എക്സോൺമോബിൽ, ഗ്ലെൻകോർ, വിറ്റോൾ, ട്രാഫിഗുറ തുടങ്ങിയ കമ്പനികൾക്കാണ് റിലയൻസ് എണ്ണ കയറ്റുമതി ചെയ്യുന്നത്. നിലവിൽ ഇന്ത്യയു​ടെ എണ്ണ ആവശ്യകതയുടെ 36 ശതമാനവും ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നാണ്. നേരത്തെ ഇത് 0.2 ശതമാനം മാത്രമായിരുന്നു. സ്വകാര്യ എണ്ണകമ്പനികൾക്ക് പുറമേ പൊതുമേഖല എണ്ണകമ്പനികളും റഷ്യയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.

​േ ഇന്ത്യക്കുമേൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തിയത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനെന്ന ന്യായീകരണവുമായി വൈറ്റ് ഹൗസ്. ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്‍റ് വലിയ സമ്മർദം ചെലുത്തുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
TAGS:Mukesh Ambani Donald Trump Russian oil 
News Summary - US targets Indian refiners, says richest families made excess profits
Next Story