ക്രെഡിറ്റ് ലിമിറ്റ് ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
text_fieldsക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ കൃത്യമായ ക്രെഡിറ്റ് മാനേജ്മെന്റിന് വലിയ പ്രധാന്യമുണ്ട്. ക്രെഡിറ്റ് കാർഡ് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിച്ച് ക്രെഡിറ്റ് സ്കോർ ഉയർത്താൻ സാധിക്കും. പക്ഷേ ക്രെഡിറ്റ് സ്കോർ ഉയർത്തുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം.
ക്രെഡിറ്റ് ലിമിറ്റ് ഉയരുമ്പോൾ അതിന് ആനുപാതികമായി എങ്ങനെ ക്രെഡിറ്റ് സ്കോർ ഉയരുന്നത് എങ്ങനെയെന്ന് ആദ്യം നോക്കം. 50,000 രൂപ ക്രെഡിറ്റ് കാർഡിന് ക്രെഡിറ്റ് ലിമിറ്റുള്ള ഒരാൾ പ്രതിമാസം 20,000 രൂപ ചെലവഴിക്കുന്നുവെന്നങ്കിലും അയാളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്വേ 40 ശതമാനമാണ്. അയാളുടെ ക്രെഡിറ്റ് ലിമിറ്റ് ഒരു ലക്ഷമായി വർധിച്ചാൽ ഈ റേഷ്വ 20 ശതമാനമായി കുറയും. ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്വ വർധിച്ചാൽ ക്രെഡിറ്റ് സ്കോറിനെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ക്രെഡിറ്റ് ലിമിറ്റ് ഉയർന്നാൽ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്വ കുറയുകയും അതിന് ആനുപാതികമായി ക്രെഡിറ്റ് സ്കോർ ഉയരുകയും ചെയ്യും.
ക്രെഡിറ്റ് ലിമിറ്റ് എങ്ങനെ വർധിപ്പിക്കാം
യോഗ്യത പരിശോധിക്കാം: ക്രെഡിറ്റ് കാർഡുകളുടെ പേയ്മെന്റ് മുടക്കിയവരും ഉയർന്ന ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്വ ഉള്ളവരും അത്ര പെട്ടെന്ന് ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്ത ബാങ്കിനോട് ലിമിറ്റ് കൂട്ടാൻ ആവശ്യപ്പെണ്ടേ. പേയ്മെന്റുകൾ കൃത്യമാക്കിയതിന് ശേഷവും യൂട്ടിലൈസേഷൻ റേഷ്വ കുറച്ചതിന് ശേഷവും ലിമിറ്റ് ഉയർത്താൻ അപേക്ഷിച്ചാൽ മതി.
ഓട്ടോമാറ്റികായി ക്രെഡിറ്റ് ലിമിറ്റ് ഉയർത്താം -ക്രെഡിറ്റ് ലിമിറ്റ് ഓട്ടോമാറ്റിക്കായി ഉയർത്തണമെന്ന് ബാങ്കിനോട് ആവശ്യപ്പെടാം. വെബ് സൈറ്റിലൂടേയും കസ്റ്റമർ കെയറിലൂടെയും ഫോണിലൂടെയും ഇത്തരത്തിൽ ആവശ്യമുന്നയിക്കാം. നിങ്ങുളുടെ വരുമാനവും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പരിഗണിച്ച് നിശ്ചിത സമയങ്ങളിൽ ബാങ്ക് ലിമിറ്റ് ഉയർത്തും.
ക്രെഡിറ്റ് ലിമിറ്റ് ഉയർത്താനുള്ള അന്വേഷണങ്ങൾ- ക്രെഡിറ്റ് ലിമിറ്റ് ഉയർത്തുന്നത് സംബന്ധിച്ച് ബാങ്കുകളോട് കാര്യങ്ങൾ തിരക്കാം. എനിക്ക് ഇപ്പോൾ ക്രെഡിറ്റ് ലിമിറ്റ് ഉയർത്തുന്നതിനുള്ള അപേക്ഷ നൽകുന്നതിന് യോഗ്യതയുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കാൻ സാധിക്കുക. എന്നാൽ, ഇത്തരത്തിലുള്ള അന്വേഷണവുമപരിധിയിൽ അധികമായാൽ പ്രശ്നമാണ്.