Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightതീരുവയിൽ ഇന്ത്യക്ക്...

തീരുവയിൽ ഇന്ത്യക്ക് പൊള്ളും; തിരിച്ചടി ഈ മേഖലകളിൽ

text_fields
bookmark_border
Donald trump, Narendra modi
cancel

ന്യൂഡൽഹി: ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനം രാജ്യത്തിന് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് റിപ്പോർട്ട്. ചെമ്മീനിൽ തുടങ്ങി ഡയമണ്ട് വരെയുള്ള ഇന്ത്യയുടെ കയറ്റുമതിയെ തീരുമാനം ബാധിക്കുമെന്നാണ് വിലയിരുത്തൽ.

തീരുവ മൂലം ആദ്യം തിരിച്ചടിയുണ്ടാവുന്ന മേഖലകളിലൊന്ന് ചെമ്മീൻ കയറ്റുമതിയാണ്. രണ്ട് ബില്യൺ ഡോളറിന്റെ മൂല്യമുള്ള ചെമ്മീനാണ് പ്രതിവർഷം യു.എസിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ 32 ശതമാനവും യു.എസിലേക്കാണ്. ചെമ്മീൻ കയറ്റുമതിയിലുണ്ടാവുന്ന തിരിച്ചടി കേരളത്തേയും ബാധിക്കും.

4.10 ബില്യൺ ഡോളറിന്റെ പെട്രോളിയം ഉൽപന്നങ്ങൾ, 2.70 ബില്യൺ ഡോളറിന്റെ ഓർഗാനിക് കെമിക്കൽസ്, 9.80 ബില്യൺ ഡോളറി​​ന്റെ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഡയമണ്ട്, സ്വർണം എന്നിവയുടെ കയറ്റുമതി മൂല്യം 10 ബില്യൺ ഡോളർ വരുമെന്നാണ് കണക്കാക്കുന്നത്. സ്മാർട്ട്ഫോൺ കയറ്റുമതിയും 10 ബില്യൺ ഡോളറിലേറെയാണ്.

വൻകിട മിഷ്യനറിയുടെ കയറ്റുമതി 6.70 ബില്യൺ ഡോളറാണെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകും. ഇതിന് പുറമേ തുണി, വാഹനങ്ങളും വാഹനഘടങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം ഇന്ത്യ യു.എസിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇതിന്റെയൊക്കെ കയറ്റുമതിയെ ട്രംപിന്റെ തീരുവ ബാധിക്കും. ഈ ഉൽപന്നങ്ങളിൽ പലതിനും 50 ശതമാനം മുതൽ 63 ശതമാനം വരെയാണ് ട്രംപ് തീരുവ ചുമത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലായിരിക്കും എത്രത്തോളം ആഘാതമാണ് ട്രംപിന്റെ തീരുവ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ വരുത്തിയതെന്ന് വ്യക്തമാവുക.

നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച 25 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്ക​ത്തി​നു പു​റ​മേ, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​നു പി​ഴ​യാ​യി 25 ശ​ത​മാ​നം കൂ​ടി അ​ധി​ക തീ​രു​വ ചു​മ​ത്തു​ന്ന എ​ക്സി​ക്യു​ട്ടി​വ് ഉ​ത്ത​ര​വി​ൽ കഴിഞ്ഞ ദിവസം ട്രം​പ് ഒ​പ്പു​വെ​ച്ചിരുന്നു. അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്ക് തീ​രു​മാ​നം ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.

ആ​ഗ​സ്റ്റ് ര​ണ്ടി​ന് പ്ര​ഖ്യാ​പി​ച്ച പ​ക​ര​ച്ചു​ങ്കം ന​ട​പ്പാ​ക്കു​ന്ന​ത് മൂ​ന്നു​ത​വ​ണ മാ​റ്റി​വെ​ച്ച​ശേ​ഷമാണ് അധിക തീരുവ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Show Full Article
TAGS:Donald Trump Narendra Modi US Trade Tariff 
News Summary - Which Exports Will Be Most Hit by Trump’s 50% Tariff for India
Next Story