കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ: നൗഷൽ പ്രസിഡന്റ്, അൻവർ സെക്രട്ടറി
text_fieldsപ്രസിഡന്റ് നൗഷൽ തലശ്ശേരി, സെക്രട്ടറി കെ.സി. അൻവർ വയനാട്
ആലപ്പുഴ: കേരളത്തിലെ പാദരക്ഷാ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) സംസ്ഥാന പ്രതിനിധി സമ്മേളനം ആലപ്പുഴയിൽ ചേർന്നു. 2025-27 കാലയളവിലെ പുതിയ കമ്മിറ്റിയെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. എം.എൻ. മുജീബ് റഹ്മാൻ മലപ്പുറം യോഗം ഉദ്ഘാടനം ചെയ്തു. പാദരക്ഷാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ചാവിഷയമായി. സെപ്റ്റംബർ 22 മുതൽ ജി.എസ്.ടി 12 ശതമാനത്തിൽനിന്നും അഞ്ച് ശതമാനത്തിലേക്ക് മാറുന്നതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് ലഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അതിന് സർക്കാറും ജി.എസ്.ടി വകുപ്പും ജാഗ്രത പാലിക്കണം. പോലീസ് സൊസൈറ്റികളിലും സഹകര സംഘങ്ങൾ വഴിയും നടത്തുന്ന വ്യാപാരം നിയന്ത്രിക്കണമെന്നും വർദ്ധിപ്പിച്ച തൊഴിൽ നികുതി കുറക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നൗഷൽ തലശ്ശേരി, ബിജു ഐശ്വര്യ, മുഹമ്മദലി താമരശ്ശേരി, ജലീൽ ആലപ്പുഴ, അൻവർ വയനാട്, റാഫി കൊല്ലം, ഹരികൃഷ്ണൻ കോഴിക്കോട്, ഷംസുദ്ദീൻ തൃശൂർ, ബിനോയ് പത്തനംതിട്ട, ഹാഷിം തിരുവനന്തപുരം എന്നിവർ സംസാരിച്ചു.
2025-27 വർഷത്തെ ഭാരവാഹികളായി നൗഷൽ തലശ്ശേരി (പ്രസിഡന്റ്), അൻവർ കെ.സി വയനാട് (ജനറൽ സെക്രട്ടറി) ടിപ്ടോപ് ജലീൽ ആലപ്പുഴ (ട്രഷറർ), മുജീബ് റഹ്മാൻ മലപ്പുറം (കോഓർഡിനേറ്റർ), ബിജു ഐശ്വര്യ കോട്ടയം, മുഹമ്മദലി താമരശ്ശേരി കോഴിക്കോട്, സവാദ് പയ്യന്നൂർ കണ്ണൂർ, റാഫി കുട്ടിക്കട കൊല്ലം (വൈസ് പ്രസിഡന്റുമാർ), ഹരികൃഷ്ണൻ കോഴിക്കോട്, ഷംസുദ്ദീൻ തൃശൂർ, ഹാഷിം തിരുവനന്തപുരം (സെക്രട്ടറിമാർ), നാസർ പാണ്ടിക്കാട്, ജോമി ഇടുക്കി (സെക്രട്ടറിയേറ്റ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു