Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവാഹന വിപണിയിൽ...

വാഹന വിപണിയിൽ കുതിപ്പ്; ഒക്ടോബറിൽ 25 ശതമാനം വർധന

text_fields
bookmark_border
വാഹന വിപണിയിൽ കുതിപ്പ്; ഒക്ടോബറിൽ 25 ശതമാനം വർധന
cancel

ന്യൂഡൽഹി: ഒക്ടോബറിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ഓട്ടോമൊബൈൽ റീട്ടെയിൽ മേഖല. സെപ്റ്റംബറിനെ അപേക്ഷിച്ച് 25.05 ശതമാനം വർധനവാണ് ഒക്ടോബറിൽ ഉണ്ടായതെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്.എ.ഡി.എ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഈ മേഖലയിൽ ഒക്ടോബറിൽ നടന്ന ചരിത്രത്തിലെ രണ്ടാമത്തെ മികച്ച വിൽപ്പനയാണ് ഇത്.

ഒക്ടോബറിൽ ആകെ 31,72,466 വാഹനങ്ങളാണ് വിറ്റഴിച്ചത്. നവംബറിൽ 51.65 ശതമാനം ഡീലർമാരും വിൽപ്പന വളർച്ച പ്രതീക്ഷിക്കുന്നതായും എഫ്.എ.ഡി.എ സർവേയിൽ വെളിപ്പെടുത്തി. ഈ മാസം ദീപാവലി ആഘോഷം നടക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കൊമേഴ്‌സ്യൽ വാഹനങ്ങൾ, ത്രീ വീലറുകൾ, ട്രാക്ടറുകൾ എന്നിവയുടെ വിൽപ്പനയിൽ ഒക്ടോബർ മാസം വർധനവ് രേഖപ്പെടുത്തി. 115140 യൂണിറ്റാണ് കൊമേഴ്‌സ്യൽ വാഹനങ്ങൾ വിൽപ്പന നടന്നത്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. പാസഞ്ചർ വാഹനങ്ങൾ 507768 യൂണിറ്റ് വിറ്റുപോയപ്പോൾ 2321419 യൂണിറ്റാണ് ടു വീലറിന്റെ വിൽപ്പന നടന്നത്. സെപ്റ്റംബറിനേക്കാൾ 29.67 ശതമാനം വർധനവാണ് ഒക്ടോബറിൽ ടു വീലറിന്റെ വിൽപ്പന രേഖപ്പെടുത്തിയത്.

ഡീലർമാരുടെ കൈവശമുള്ള പാസഞ്ചർ വാഹനങ്ങളുടെ സ്റ്റോക്ക് 43 മുതൽ 45 ദിവസം വരെ തുടരുകയാണ്. ദീപാവലി തിരക്ക് കഴിയുന്നതോടെ ഇത് 30 ദിവസത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ മാസം മികച്ച വിൽപന നടന്നെങ്കിലും ഒക്ടോബർ 2025നെ അപേക്ഷിച്ച് കുറഞ്ഞ വാഹനങ്ങളാണ് ഇത്തവണ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ 23.80 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2025 ഒക്ടോബറിൽ നവരാത്രിയും ദീപാവലിയും ഒപ്പം ജി.എസ്.ടി നിരക്കിലെ കുറവ് വന്നതും ഉയർന്ന വിൽപ്പനയ്ക്ക് കാരണമായി എന്നാണ് വിലയിരുത്തൽ. ഈ വർഷം ഈ ആഘോഷങ്ങൾ നവംബറിലേക്ക് മാറിയതാണ് ഒക്ടോബറിലെ ചെറിയ കുറവിന് കാരണം.

അതേസമയം, ഇലക്ട്രിക് വാഹനങ്ങളിൽ (ഇ.വി) വിൽപ്പനയിലും വർധനവുണ്ട്. ഇവി റീട്ടെയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 3.55 ലക്ഷം യൂണിറ്റിലെത്തി. ഇത് മുൻ വർഷത്തേക്കാൾ 44.88 ശതമാനം വർധനവാണ്. ഇതോടെ ഇവി വിപണി വിഹിതം 11.5 ശതമാനമായി ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Auto Sales Market news vehicle news 
News Summary - Auto retail records second-best October with 25.05% MoM rise
Next Story