Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightചിപ്പുകൾക്ക് റെക്കോർഡ്...

ചിപ്പുകൾക്ക് റെക്കോർഡ് വില വർധന; ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകളുടെ വിഹിതം കുറയുന്നു

text_fields
bookmark_border
ചിപ്പുകൾക്ക് റെക്കോർഡ് വില വർധന; ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകളുടെ വിഹിതം കുറയുന്നു
cancel

ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകളുടെ വിഹിതം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 67-68 ശതമാനമായി കുറഞ്ഞു. എട്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ചൈനീസ് ബ്രാൻഡുകളുടെ വിൽപ്പനയ്ക്ക് കരുത്തായിരുന്ന ബജറ്റ് മോഡലുകൾ മെമ്മറി ചിപ്പുകളുടെ വില റെക്കോർഡ് ഉയരത്തിലെത്തിയതിനെ തുടർന്ന് കുറച്ചതാണ് ഇതിന്റെ കാരണം.

ടെക്നോളജി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഒംഡിയയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ പാദത്തിൽ 68 ശതമാനമായിരുന്നു ചൈനീസ് ബ്രാൻഡുകളുടെ വിഹിതം. മുൻ പാദത്തിൽ ഇത് 71 ശതമാനവും ഒരു വർഷം മുമ്പ് 75 ശതമാനവുമായിരുന്നു. 2020 ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയ 80 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന നിരക്ക്. കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കുകൾ അനുസരിച്ച് ഇവയുടെ വിഹിതം 67 ശതമാനമാണ്. 2019 ലെ ആദ്യ പാദത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കൗണ്ടർപോയിന്റ് റിസർച്ച് അനുസരിച്ച്, 67 ശതമാനം വിഹിതമാണ് ചൈനീസ് ബ്രാൻഡുകൾക്കുള്ളത്. 2019-ന്റെ ആദ്യ പാദത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

അതേസമയം, വിവോ, ഒപ്പോ, ഷാവോമി തുടങ്ങിയ പ്രമുഖ ചൈനീസ് കമ്പനികൾ ഉയർന്ന മെമ്മറി ചിപ്പ് വില കാരണം തങ്ങളുടെ ബജറ്റ് സ്മാർട്ട്‌ഫോൺ മോഡലുകൾ വെട്ടിച്ചുരുക്കുകയാണ്. ദീപാവലിക്ക് മുന്നോടിയായി വിലക്കുറവുള്ള ഫോണുകൾ തേടുന്ന ഉപഭോക്താക്കളുടെ ഈ ആവശ്യങ്ങൾ മുതലെടുക്കാൻ ലാവ, Ai+ തുടങ്ങിയ തദ്ദേശീയ ഇന്ത്യൻ കമ്പനികൾക്ക് ഇത് വലിയൊരു അവസരമൊരുക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഉയർന്ന മെമ്മറി വില സ്മാർട്ട്‌ഫോൺ വിപണിയുടെ ഗതി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു. വ്യവസായ രംഗത്തെ വളരെ ചെറിയ ലാഭവിഹിതം കാരണം ചൈനീസ് കമ്പനികളാണ് കൂടുതൽ തിരിച്ചടി നേരിടുന്നത്. അതേസമയം പ്രീമിയം ഫോണുകളുടെ സാന്നിധ്യം കൊണ്ട് സാംസങ്, ആപ്പിൾ തുടങ്ങിയ വലിയ കമ്പനികൾ തങ്ങളുടെ വിപണി വിഹിതം വർധിപ്പിക്കുന്നുണ്ട്.

എൻട്രി ലെവൽ വിപണിയിൽ ആവശ്യക്കാരുണ്ടെങ്കിലും, ഫോൺ വില വർധിക്കുന്നതനുസരിച്ച് ഉപഭോക്താക്കൾ തങ്ങളുടെ ബജറ്റ് കൂട്ടാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യം മുതലെടുക്കുന്ന ഇന്ത്യൻ ബ്രാൻഡുകൾ, വിൽപ്പന വർധിപ്പിക്കുന്നതിൽ മാത്രം പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച് തങ്ങളുടെ ഉൽപ്പന്ന നിര നിലനിർത്തുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 30-ൽ അവസാനിച്ച പാദത്തിൽ ഇന്ത്യൻ ബ്രാൻഡുകളുടെ സംയുക്ത വിഹിതം 2 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർന്നു. 2018 ഒക്ടോബർ - ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

Ai+, ലാവ എന്നിവക്കൊപ്പം പുതിയ കമ്പനികളായ മിവി, ബോൾട്ട് എന്നിവയാണ് ഇന്ത്യൻ ബ്രാൻഡുകളിൽ 95 ശതമാനവും സംഭാവന ചെയ്‌തത്‌. കഴിഞ്ഞ വർഷം ജൂലൈയിൽ തുടങ്ങിയ Ai+ ബ്രാൻഡ്, ഈ ജൂലൈ-സെപ്റ്റംബർ പാദത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നാല് മടങ്ങിലധികം ഫോണുകൾ വിറ്റു. അതേസമയം, ഇന്ത്യയിലെ സ്മാർട്ട്ഫോൺ കയറ്റുമതി ജൂലൈ-സെപ്റ്റംബറിൽ 20 മുതൽ 26 ശതമാനം വരെ കുറഞ്ഞു. ആകെ 3.58 കോടി ഫോണുകൾ മാത്രമാണ് വിറ്റത്. 10 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:chinese smartphones Indian Smartphone Market Market news 
News Summary - Chinese smartphone brands lose India market share as chip costs soar
Next Story