Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightയു.എസ് ഉപരോധ ഭീഷണി:...

യു.എസ് ഉപരോധ ഭീഷണി: ക്രൂഡ് ഓയിൽ വിലയിൽ 1 ശതമാനത്തിലധികം ഇടിവ്

text_fields
bookmark_border
യു.എസ് ഉപരോധ ഭീഷണി: ക്രൂഡ് ഓയിൽ വിലയിൽ 1 ശതമാനത്തിലധികം ഇടിവ്
cancel

ന്യൂഡൽഹി: ഇറാനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് മുന്നറിപ്പ് നൽകിയതിനു പിന്നാലെ എണ്ണ വിപണിയിൽ വീണ്ടും ആശങ്ക. ഉപരോധം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നിക്ഷേപകർ പ്രോഫിറ്റ് ബുക്കിങ് ആരംഭിച്ചതോടെ എണ്ണവിലയിൽ 1 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.22 ഡോളർ (1.29%) ഇടിഞ്ഞ് 93.17 ഡോളറിലെത്തി. അതേസമയം, ഡബ്ല്യു.ടി.ഐ ക്രൂഡ് ബാരലിന് 1.20 ഡോളർ (1.38%) കുറഞ്ഞ് 85.86 ഡോളറായി.

യു.എസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ സ്തംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ ഇരു ബെഞ്ച്മാർക്കുകളും തുടർച്ചയായ രണ്ടാം ആഴ്ചയിലും 5 ശതമാനത്തിലധികം വർധനവ് കൈവരിച്ചിരുന്നു. ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം പരിമിതപ്പെട്ടിരിക്കുകയാണ്.

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് ചരിത്രത്തിലെ ഏറ്റവും കർശനമായ ഉപരോധങ്ങൾ ഇറാൻ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയത്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാഷ്ട്രങ്ങൾക്ക് ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. യു.എസ് സാമ്പത്തിക യുദ്ധം തുർന്നാൽ ഹുർമുസ് വഴി എണ്ണ കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് ഇറാനും മറുപടി നൽകിയിട്ടുണ്ട്.

Show Full Article
TAGS:crude oil Market news US Sanction Business News 
News Summary - crude price fall
Next Story