സ്വർണവില വീണ്ടും കുറഞ്ഞു; വില ഇടിയുന്നത് തുടർച്ചയായ രണ്ടാം ദിവസം
text_fieldsകൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപയുടെ കുറവാണ് ഉണ്ടായത്. 72,040 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 10 രൂപ കുറഞ്ഞ് 9005 ആയി.
സ്വർണവിലയിൽ കഴിഞ്ഞ ദിവസവും വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 2200 രൂപ കുറഞ്ഞ് 72,120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഏറ്റവുമുയർന്ന വിലയായ 74,320ലായിരുന്നു സ്വർണം. ഇന്നലെ വർധിച്ച 2200 രൂപയാണ് ഇന്ന് അതേപോലെ കുറഞ്ഞത്. ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയായി.
അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോൾഡിന്റെ വിലയിൽ മൂന്ന് ശതമാനം ഇടിവാണ് ഉണ്ടായത്. ഔൺസിന് 3,281 ഡോളറിന്റെ ഇടിവാണ് സ്വർണത്തിനുണ്ടായത്. റെക്കോഡ് നിരക്കായ 3500 ഡോളറിലെത്തിയതിന് ശേഷമാണ് സ്വർണവില ഉയർന്നത്.
യു.എസിൽ ഗോൾഡ് ഫ്യൂച്ചർ നിരക്കും ഇടിഞ്ഞു. 3.7 ശതമാനം ഇടിവോടെ 3,294.10 ഡോളറിലാണ് യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ ഇടിവ്. 2025 അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് വൻ വില വർധനയുണ്ടായിരുന്നു. 26 ശതമാനം വർധനയാണ് ഈ വർഷം സ്വർണത്തിനുണ്ടായത്.