Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില ഇന്നും...

സ്വർണവില ഇന്നും കൂപ്പുകുത്തി, വെള്ളിയും ഇടിഞ്ഞു

text_fields
bookmark_border
Gold Price
cancel

​കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 82.69 ഡോളർ ഇടിഞ്ഞ് 3,910.07 ഡോളറാണ് വില. ഇതോടെ സംസ്ഥാനത്ത് പവന് 960 രൂപയും ഗ്രാമിന് 120 രൂപയും ഇന്ന് കുറഞ്ഞു. പവന് 1,01,560 രൂപയും ഗ്രാമിന് 12695 രൂപയുമാണ് വില. വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 195 രൂപയാണ് വില.

2026 ജനുവരി 29ന് ട്രോയ് ഔൺസിന് 5595 ഡോളർ വരെ ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ച അന്താരാഷ്ട്ര സ്വർണ്ണവിലയിൽ 10 മാസം കൊണ്ട് 1,684 ഡോളറാണ് കുറഞ്ഞത്. വിലയിടിവ് എവിടെ അവസാനിക്കുമെന്നുപോലും പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ്. 3700 ഡോളറും തുടർന്ന് 3500 ഡോളറും അടുത്ത ലക്ഷ്യങ്ങളാകാമെന്ന വിലയിരുത്തലുകളും വിപണിയിൽ ഉയരുന്നുണ്ട്.

ജനുവരി 29-ന് കേരളത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില. നിലവിലെ വിലയിടിവ് ഇതേ രീതിയിൽ തുടർന്നാൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാഹചര്യമുണ്ട്. അങ്ങനെ സംഭവിച്ചാൽ റെക്കോർഡ് വിലയിൽനിന്ന് പവന് 31,160 രൂപയിലധികം കുറവുണ്ടാകും.

പുതിയതായി സ്വർണം വാങ്ങുന്നവർക്ക് വിലക്കുറവ് ആശ്വാസമാണെങ്കിലും നേരത്തെ വാങ്ങി സൂക്ഷിച്ചവർക്കും വ്യാപാരികൾക്കും ഇത് വലിയ തിരിച്ചടിയാണ്. ഉയർന്ന വിലയിൽ സ്വർണം വാങ്ങി കടയിൽ സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വില കുത്തനെ ഇടിയുന്നത് വലിയ സാമ്പത്തിക സമ്മർദമാണ് സൃഷ്ടിക്കുക. അതോടൊപ്പം സാധാരണ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ്ണാഭരണങ്ങളുടെയും നിക്ഷേപ സ്വർണത്തിന്റെയും വിപണിമൂല്യവും ഗണ്യമായി ഇടിയുകയാണ്. സ്വർണത്തെ സുരക്ഷിത സമ്പാദ്യമായി കണ്ടിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആസ്തിയെയും ഈ വിലയിടിവ് ബാധിക്കും. വില ഇനിയും താഴുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ മാറ്റിവെക്കുന്നതും വിപണിയിലെ വ്യാപാരത്തെ ബാധിക്കും.

ഇന്ന​ലെ ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയും പവന് 1600 രൂപ കുറഞ്ഞ് 1,02,520 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 1400 രൂപയാണ് കുറഞ്ഞത്. യു.എസ്-ഇറാൻ അനിശ്ചിതത്വങ്ങൾ, ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ, യു.എസ് ഫെഡറൽ റിസർവിന്‍റെ പലിശ നിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവ കാരണം സ്വർണ, വെള്ളി വിലകളിൽ വലിയ രീതിയിലുള്ള ഉലച്ചിലുകൾ തുടരുകയാണ്.

നവംബറിലെ സ്വർണവില (പവനിൽ)

01: 1,01,840

02: 1,02,200

03. 1,02,400

04. 1,02,600 (morning)

04. 1,04,720

05. 1,07,080

06. 1,07,080

06. 1,05,120

06. 1,05,200

07. 1,05,280

09. 1,06,040

10. 1,05,680 (രാവിലെ)

10. 1,04,640 (വൈകീട്ട്)

11. 1,04,120

12. 1,02,520

13. 1,01,560

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,480

25: 1,04,680

26: 1,04,680

27: 1,05,080

28: 1,05,560

29: 1,05,560

30: 1,04,320

31: 1,01,840

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Gold Price Gold Rate Gold silver 
News Summary - Gold price falls again today
Next Story