Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഇന്നും കൂടി; സ്വർണവില...

ഇന്നും കൂടി; സ്വർണവില വീണ്ടും മുകളിലേക്ക്

text_fields
bookmark_border
https://www.madhyamam.com/tags/gold-trade
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ് തുടരുന്നു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 ആണ് ഇന്നത്തെ രാവിലെയുള്ള വിപണി വില. പവന് 2,360രൂപ ഉയർന്ന് 1,07,080ലുമെത്തി. ബുധനാഴ്ച രണ്ട് തവണയാണ് വില വർധനവുണ്ടായത്. ഉച്ചയോടെ ഗ്രാമിന് 265 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,090 രൂപയായി. പവന് 2,120 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,720 രൂപയിലുമായി.

രാവിലെയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് യഥാക്രമം 12,825 രൂപയും, 1,02,600 രൂപയുമായിരുന്നു. ആഗോള വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും സ്വർണവില പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നത്.

അമേരിക്കൻ ഡോളറിന്റെ മൂല്യം കുറഞ്ഞത് സ്വർണത്തിന് കരുത്തായി. ഡോളർ ദുർബലമാകുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് വില കൂടുതൽ ആകർഷകമായി മാറുന്നു. യു.എസ്. ട്രഷറി ബോണ്ട് വരുമാനത്തിൽ ഇടിവുണ്ടായതോടെ, പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം വർധിച്ചു.

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

നവംബറിലെ സ്വർണവില (പവനിൽ)

01: 1,01,840

02: 1,02,200

03. 1,02,400

04. 1,02,600 (morning)

04. 1,04,720

05. 1,07,080 (morning)

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,480

25: 1,04,680

26: 1,04,680

27: 1,05,080

28: 1,05,560

29: 1,05,560

30: 1,04,320

31: 1,01,840

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kerala Gold Kerala Gold Market Gold Price gold hike 
News Summary - Gold price surges again in Kerala
Next Story