കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന
text_fieldsകൊച്ചി: കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപയുടെ വർധനയാണ് ഉണ്ടായത്. 9090 രൂപയായാണ് ഗ്രാമിന് സ്വർണവില വർധിച്ചത്. 72720 രൂപയായാണ് പവന്റെ വില വർധിച്ചത്. കഴിഞ്ഞ ദിവസവും കേരളത്തിൽ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. സ്പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനമാണ് ഉയർന്നത്. ഔൺസിന് 3,361 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഉയർന്ന് 3,384.20 ഡോളറായി ഉയർന്നു. യു.എസിന്റെ ചൈനയുമായും യുറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.
ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 90 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചപ്പോൾ നിഫ്റ്റി 29 പോയിന്റ് നേട്ടത്തിലാണ്. 80,826 പോയിന്റിലാണ് സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. 24,000 പോയിന്റിന് മുകളിലാണ് നിഫ്റ്റിയുടെ വ്യാപാരം.
ഭാരതി എയർടെല്ലാണ് വിപണിയിൽ വലിയ നേട്ടമുണ്ടാക്കിയ കമ്പനി. 1.28 ശതമാനം നേട്ടമാണ് എയർടെല്ലിനുണ്ടായത്. 1.19 ശതമാനം നേട്ടത്തോടെ ടാറ്റ മോട്ടോഴ്സാണ് രണ്ടാമത്. ഇൻഡസ്‍ലാൻഡ് ബാങ്ക് 0.84 ശതമാനം നേട്ടമുണ്ടാക്കി.


