Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണം കുതിക്കുന്നു;...

സ്വർണം കുതിക്കുന്നു; ഇന്ന് രണ്ടാമതും കൂടി

text_fields
bookmark_border
സ്വർണം കുതിക്കുന്നു; ഇന്ന് രണ്ടാമതും കൂടി
cancel

കൊച്ചി: അമേരിക്ക -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാലുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് രണ്ടുതവണ കൂടി. ഗ്രാമിന് രാവിലെ 10 രൂപയും ഉച്ചക്ക് 110 രൂപയുമാണ് വർധിച്ചത്. 13,240 രൂപയാണ് ഇന്ന് ഗ്രാംവില. പവന് രാവിലെ 80 രൂപയും ഉച്ചക്ക് 880 രൂപയും കൂടി. 1,05,920 രൂപയാണ് നിലവിൽ വില. രാവിലെ 1,05,040 രൂപയായിരുന്നു.

വെള്ളിവില രാവിലെ ഗ്രാമിന് 10 രൂപയും കിലോക്ക് 10,000 രൂപയും കുറഞ്ഞിരുന്നു. 235 രൂപയാണ് ഒരുഗ്രാം വെള്ളിയുടെ വില. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് കുതിപ്പ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 38.21 ഡോളർ കൂടി 4,110.87 ഡോളറായി. 0.94 ശതമാനമാണ് വർധനവ്.

ഇന്നലെ സ്വർണത്തിന് രണ്ടുതവണ വിലകുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 70 രൂപയും ഉച്ചക്ക് ശേഷം 125 രൂപയുമാണ് കുറഞ്ഞത്. 13,120 രൂപയായിരുന്നു വിപണി ക്ലോസ് ചെയുമ്പോഴുള്ള ഗ്രാംവില. പവന് 1,04,960 രൂപയുമായി.

കേരളത്തിൽ ഈവർഷം ജനുവരി 29നാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു വില. ചൊവ്വാഴ്ച ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയും പവന് 1,000 രൂപ കുറഞ്ഞ് 1,06,520 രൂപയുമായിരുന്നു വില. തിങ്കൾ, ശനി ദിവസങ്ങളിലും വില കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 80 രൂപയും ശനിയാഴ്ച 200 രൂപയുമാണ് കുറഞ്ഞത്.

ജൂലൈയിലെ സ്വർണവില

01: 1,03,240 (Lowest of Month)

01: 104320 (Evening)

02: 1,05,440 (Morning)

02: 1,06,800 (Evening)

03: 1,07,800

04: 1,07,600 (Morning)

06: 1,07,520 (Morning)

07: 1,06,520

08: 1,05,960 (Morning)

08: 1,04,960 (After noon)

09: 1,05,040 (Morning)

09: 1,05,920 (After noon)

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880 (Morning)

29: 1,04,080 (Evening)

30: 1,02,760 (Lowest of Month)

30: 1,04,160

Show Full Article
TAGS:Gold Price Gold Gold Rate 
News Summary - Gold prices surge; Increases for the second time today
Next Story