പവൻ വില 74,000ത്തിൽ താഴെ; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1760 രൂപ
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഞായറാഴ്ച 73,280 രൂപയാണ്. ഗ്രാമിന് 9,160 രൂപയാണ് വില. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 1760 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വ്യത്യാസമില്ലാതെ വിൽപന നടക്കുന്നത്. ബുധനാഴ്ച റെക്കോഡിൽ എത്തിയ സ്വർണവില പിന്നീട് ഇടിയുകയായിരുന്നു. മുക്കാൽ ലക്ഷം കടന്ന് 75,040 രൂപയായിരുന്നു ബുധനാഴ്ചത്തെ വില.
പവന് 400 രൂപയാണ് ശനിയാഴ്ച മാത്രം കുറഞ്ഞത്. വ്യാഴാഴ്ച 1000 രൂപയും വെള്ളിയാഴ്ച 360 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7515 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന്റെ വില 5855 രൂപയാണ് 9 കാരറ്റ് സ്വർണത്തിന് വില 3775 രൂപയാണ്. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്. സുരക്ഷിത നിക്ഷേപമായതും ഡോളർ ദുർബലമാവുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഈ മാസത്തെ സ്വർണവില (പവൻ)
1- 72160
2- 72520
3- 72840
4- 72400
5- 72480
6- 72480
7- 72080
8- 72480
9- 72,000 (Lowest of Month)
10- 72160
11- 72600
12- 73120
13- 73120
14- 73240
15- 73160
16- 72800
17- 72840
18- (Morning) 72880
18- (Evening) 73200
19- 73360
20- 73360
21- 73440
22- 74,280
23- 75,040 (Highest of Month)
24- 74040
25- 73,680
26- 73,280
27- 73,280