സ്വർണവിലയിൽ വൻ ഇടിവ്; റെക്കോഡ് ഉയരത്തിൽ നിന്ന് കൂപ്പുകുത്തി
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1000 രൂപയുടെ കുറവാണുണ്ടായത്. പവൻ വില 74,040 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 125 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9255 രൂപയായാണ് കുറഞ്ഞത്. അതേസമയം, ലോകവിപണിയിൽ ഇന്ന് സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടായില്ല.
സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3,387.15 ഡോളറിൽ തുടരുകയാണ്. കഴിഞ്ഞ സെഷനിൽ 1.3 ശതമാനം ഇടിവ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 3,492.50 ഡോളറിലെത്തി. സുരക്ഷിത നിക്ഷേപമായതും ഡോളർ ദുർബലമാവുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം, ഇന്ന് നേരിയ നേട്ടത്തോടെയാണ് ബോംബെ സൂചിക സെൻസെക്സ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചികയിൽ 53 പോയിന്റ് നഷ്ടത്തോടെ 82,779 പോയിന്റിലെത്തി. നിഫ്റ്റിയിൽ 25,219 പോയിന്റിലാണ് വ്യാപാരം. സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിലെത്തി.
പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 85 രൂപയാണ് വർധിച്ചത്. 9380 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ കഴിഞ്ഞ ദിവസം ഇടിവുണ്ടായിരുന്നു.