Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2025 1:38 AM GMT Updated On
date_range 2025-04-16T07:08:13+05:30ഓഹരി സൂചികകളിൽ വൻ തിരിച്ചുവരവ്
text_fields- പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കുള്ള താരിഫിൽ ഇളവ് വരുത്തുകയും വാഹന തീരുവ പുനഃപരിശോധിക്കാമെന്ന സൂചന നൽകുകയും ചെയ്ത ആവേശത്തിൽ ആഗോള ഓഹരി വിപണിയിലുണ്ടായ ഉണർവിൽ കുതിച്ച് ഇന്ത്യൻ സൂചികകളും
- സെൻസെക്സും നിഫ്റ്റിയും നീണ്ട ഇടവേളക്കു ശേഷം രണ്ടു ശതമാനത്തിലേറെ കയറി.
- രണ്ടു ദിവസത്തെ മുന്നേറ്റത്തിൽ നിക്ഷേപകർക്ക് മൊത്തം ഓഹരി മൂല്യത്തിൽ 18.42 ലക്ഷം കോടിയുടെ വർധനയുണ്ടായി.
- ഏപ്രിൽ രണ്ടിന് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചശേഷമുണ്ടായ നഷ്ടം ഇരുസൂചികകളും നികത്തി. ഏപ്രിൽ രണ്ടു മുതൽ ഏഴുവരെ സെൻസെക്സ് 3479.54 പോയന്റാണ് നഷ്ടപ്പെടുത്തിയത്.
- സെൻസെക്സ് ഒരു ഘട്ടത്തിൽ 1750 പോയന്റ് വരെ കുതിച്ചു. നിഫ്റ്റി 539 പോയന്റും.
- ഇന്നലെ എല്ലാ മേഖലകളിലും കുതിപ്പ് ദൃശ്യമായി. ബാങ്ക് ഓഹരികളാണ് തിരിച്ചുവരവിന് നേതൃത്വം നൽകിയത്.
- സെൻസെക്സ് ഓഹരികളിൽ 6.84 ശതമാനം കുതിച്ച ഇൻഡസിൻഡ് ബാങ്കാണ് മുന്നിൽ.
- എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്ക്, കനറ ബാങ്ക്, എസ്.ബിഐ, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് തുടങ്ങിയക്കും വില കയറി
- ടാറ്റ മോട്ടോർസ്, എൽ ആൻഡ് ടി, ആക്സിസ് ബാങ്ക്, അദാനി പോർട്സ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.സി.എൽ തുടങ്ങിയവയും നേട്ടമുണ്ടാക്കി.
- ഐ.ടി.സിയും ഹിന്ദുസ്ഥാൻ ലിവറും നഷ്ടത്തിലായി.
Next Story