തിരിച്ച് കയറി രൂപ; റെക്കോഡ് നഷ്ടമെന്ന നാണക്കേട് മറികടന്നു
text_fieldsന്യൂഡൽഹി: കനത്ത നഷ്ടത്തിന് പിന്നാലെ രൂപ തിരിച്ച കയറി. ഡോളറിനെതിരെ വിനിമയ മൂല്യം 90ലേക്ക് വീണതിന് പിന്നാലെയാണ് ഇന്ന് രൂപയുടെ മുന്നേറ്റം. 89.72ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. 0.3 ശതമാനത്തിന്റെ ഉയർച്ചയാണ് ഇന്ന് രൂപക്കുണ്ടായത്. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചയായ 90.42ലേക്ക് രൂപ വീണിരുന്നു. എന്നാൽ, വിദേശ-പൊതുമേഖല ബാങ്കുകൾ ഒരുപോലെ ഡോളർ വിറ്റഴിച്ച് കനത്ത തകർച്ചയിൽ നിന്നും രൂപയെ കരകയറ്റുകയായിരുന്നു.
റിപ്പോ റേറ്റ് കാൽ ശതമാനം കുറച്ച് ആർ.ബി.ഐ; വായ്പ പലിശനിരക്കുകൾ കുറയും
ന്യൂഡൽഹി: റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തി ആർ.ബി.ഐ. നിരക്ക് 5.25 ശതമാനമായാണ് ആർ.ബി.ഐ കുറച്ചത്. ഇതോടെ രാജ്യത്ത് ഭവന-വാഹന വായ്പപലിശനിരക്കുകൾ കുറയും. മൂന്ന് ദിവസമായി നടന്ന ആർ.ബി.ഐ പണനയ യോഗത്തിനൊടുവിൽ ഗവർണർ സഞ്ജയ് മൽഹോത്രയാണ് നിരക്ക് കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
നിരക്ക് കുറക്കാനുള്ള തീരുമാനത്തെ പണനയ കമിറ്റിയിലെ ആരും എതിർത്തില്ലെന്ന് ആർ.ബി.ഐ ഗവർണർ അറിയിച്ചു. ഓപ്പൺ മാർക്കറ്റ് റെഗുലേഷനായി ഒരു ലക്ഷം കോടി മാറ്റിവെക്കുകയാണെന്നും ആർ.ബി.ഐ അറിയിച്ചു. പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച രീതിയിൽ പണപ്പെരുപ്പത്തിൽ കുറവ് വന്നിട്ടുണ്ട്. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലാണ് മുന്നോട്ട് പോകുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. ഗ്രാമീണമേഖലയിലെ ഡിമാൻഡ് ശക്തമായി തുടരുന്നുണ്ട്. നഗരമേഖലകളിൽ ക്രമാനുഗതമായ വളർച്ച ഡിമാൻഡിൽ ഉണ്ടാവുന്നുണെടന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.
നിർമാണമേഖലയിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാവുന്നുണ്ട്. സേവന, കയറ്റുമതി മേഖലകൾ തിരിച്ചവരവിന്റെ പാതയിലാണെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.


