ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ വീണ്ടും നേട്ടത്തിൽ. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 309 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 77,044.29ലാണ് ബോംബെ സൂചിക ഇന്ന് ക്ലോസ് ചെയ്തതത്.
നിഫ്റ്റി 108 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 23,437 പോയിന്റിലാണ് നിഫ്റ്റിയിലെ വ്യാപാരം. ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഇൻഡസ്‍ലാൻഡ് ബാങ്കാണ്. 7.12 ശതമാനം നേട്ടമാണ് ഇൻഡസ്‍ലാൻഡ് ബാങ്കിന് ഉണ്ടായത്. ആക്സിസ് ബാങ്കിന് 4.26 ശതമാനം നേട്ടമുണ്ടായി.
അദാനി പോർട്സ് ആൻഡ് സ്െൽഷ്യൽ ഇക്കണോമിക് സോണിന്റെ ഓഹരി വില 1.81 ശതമാനം ഉയർന്നു. ഏഷ്യൻ പെയിന്റ് 1.75 ശതമാനം, ഭാരതി എയർടെൽ 1.35 ശതമാനം എന്നിങ്ങനെയാണ് പ്രധാന കമ്പനികൾക്കുണ്ടായ നേട്ടം.
മാരുതി സുസുക്കിക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്. 1.51 ശതമാനം നഷ്ടമാണ് മാരുതി സുസുക്കിക്ക് ഉണ്ടായത്. ഒരു ശതമാനം നഷ്ടത്തോടെ ഇൻഫോസിസാണ് നഷ്ടക്കണക്കിൽ രണ്ടാമത്. ടാറ്റ മോട്ടോഴ്സിന് 0.92 ശതമാനം നഷ്ടമുണ്ടായി. എൽ&ടി 0.90 ശതമാനവും എൻ.ടി.പി.സി 0.88 ശതമാനവും ഇടിഞ്ഞു.
ബാങ്കിങ് സെക്ടറിലാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത്. നിഫ്റ്റി പി.എസസ്‍യു ബാങ്ക് 2.37 ശതമാനവും പ്രൈവറ്റ് ബാങ്ക് 1.74 ശതമാനവും ഉയർന്നു. നിഫ്റ്റി മീഡിയ 1.88 ശതമാനവും നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് 1.33 ശതമാനവും ഉയർന്നു. നിഫ്റ്റി ഫിനാൻഷ്യൽ സർവീസ്, നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ്, നിഫ്റ്റി ഐ.ടി, നിഫ്റ്റി മെറ്റൽ എന്നിവയും നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോയും നിഫ്റ്റി ഫാർമ, നിഫ്റ്റി ഹെൽത്ത്കെയർ എന്നിവയാണ് നഷ്ടത്തിൽ