Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഞെട്ടിച്ച് സ്വർണ വില:...

ഞെട്ടിച്ച് സ്വർണ വില: ഇന്ന് രണ്ടാമതും വിലകൂടി

text_fields
bookmark_border
Gold
cancel

കൊച്ചി: സ്വർണവില ഇടവേളക്ക് ശേഷം വീണ്ടും കുതിച്ചുയർന്നു. രാവിലെ 9.20നും ഉച്ചക്ക് 1.20നുമായി ഇന്ന് രണ്ട് തവണയാണ് വില കൂടിയത്. 140 രൂപ ഗ്രാമിനും 1120 രൂപ പവനും വില വർധിച്ചു. ഇതോടെ ഗ്രാമിന് 9,060 രൂപയായി. പവന് 72,480 രൂപയാണ് വില.

രാവിലെ ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8950 രൂപയായി ഉയർന്നു. പവന് വില 240 രൂപ കൂടി 71,600 രൂപയായി.

ഉച്ചക്ക് ഗ്രാമിന് 110 രൂപ കൂടി 9060 രൂപയായി. പവന് 880 രൂപ കൂടി 72480 രൂപയുമായി. രാവിലെ വില നിശ്ചയിക്കുമ്പോൾ ട്രായ് ഔൺസിന് 3300 ഡോളർ ആയിരുന്നു അന്താരാഷ്ട്ര സ്വർണ്ണവില. ഉച്ചക്ക് 3351 ഡോളറായി.

റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ ശക്തമാകുന്നതും സ്റ്റീലിന് ഉൾപ്പടെ അധിക നികുതി ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനവുമാണ് സ്വർണവില വർധിക്കാൻ ഇടയാകുന്നത്.

ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്റെ തീരുവ ഉയർത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായാണ് സ്റ്റീലിന്റെ തീരുവ ഉയർത്തിയത്. അതേസമയം, ഡോളർ ഇൻഡക്സിൽ 0.2 ശതമാനം ഇടിവുണ്ടായി. ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.

മേയ് മാസത്തെ സ്വർണവില

1-May-25-8775

2-May-25-8755

3-May-25-8755

4-May-25-8755

5-May-25-8775

6-May-25-9025

7-May-25-9075

8-May-25-(Morning)-9130 (മേയ് മാസത്തെ കൂടിയ വില)

8-May-25- (Afternoon)-8985

9-May-25-9015

10-May-25-9045

11-May-25-9045

12-May-25- (Morning)-8880

12-May-25- (Afternoon)-8750

13-May-25-8765

13-May-25-8855

14-May-25-8805

15-May-25-8610 (മേയ് മാസത്തെ കുറഞ്ഞ വില)

16-May-25-8720

17-May-25-8720

18-May-25-8720

19-May-25-8755

20-May-25-8710

21-May-25-8930

22-May-25-8975

23-May-25-8940

24-May-25-8990

25-May-25-8990

26-May-25-8950

27-May-25-8995

27-May-25-8935

28-May-25-8935

29-May-25-8895

30-May-25-8920

31-May-25-8920

ജൂൺ മാസത്തെ സ്വർണവില

1-Jun-25 -8920 (ജൂണിലെ കുറഞ്ഞ വില)

2-Jun-25 -8950

2-Jun-25- 9060 (ജൂണിലെ കൂടിയ വില)

Show Full Article
TAGS:Select A Tag 
News Summary - todays gold price kerala
Next Story