Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2025 4:26 AM GMT Updated On
date_range 2025-06-05T09:56:56+05:30സ്വർണ വില ഇന്നും കൂടി; വർധിക്കുന്നത് തുടർച്ചയായ നാലാം ദിവസം
text_fieldsകൊച്ചി: തുടർച്ചയായ നാലാം ദിവസവും സ്വർണ വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വർധിച്ചിരുന്നു. 72720 രൂപയായിരുന്നു പവൻ വില.
74320 രൂപയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഈ വർഷം ഏപ്രിൽ 22നായിരുന്നു സ്വർണം ഈ മോഹവിലയിൽ തൊട്ടത്.
ഈ മാസത്തെ സ്വർണവില:
ജൂൺ 1- 71,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂൺ 2- 71600 (രാവിലെ)
ജൂൺ 2- 72480 (ഉച്ച)
ജൂൺ 3-72640
ജൂൺ 4- 72720
ജൂൺ 5- 73,040 (ഈ മാസത്തെ ഉയർന്ന വില)
അന്താരാഷ്ട്ര വിപണിയിലും സ്വർണവില അൽപം ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനമാണ് കുറഞ്ഞത്. ഔൺസിന് 3,368 ഡോളറാണ് വില. യു.എസിന്റെ ചൈനയുമായും യുറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.
Next Story