Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില സർവകാല...

സ്വർണവില സർവകാല റെക്കോഡിൽ തന്നെ; 25 വർഷത്തിനിടെ കൂടിയത് 2726 ശതമാനം!

text_fields
bookmark_border
Gold
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്നും സർവകാല റെക്കോഡിൽ തുടരുന്നു. പവന് 87,560 രൂപയും ഗ്രാമിന് 10,945 രൂപയുമാണ് വില. ഇന്നലെയും ഇതേ വിലയായിരുന്നു.

കഴിഞ്ഞ 25 വർഷത്തിനിടെ സ്വർണവില 2726 ശതമാനമാണ് വർധിച്ചത്. 2000 മാർച്ച് 31ന് ഒരു പവൻ സ്വർണത്തിന് 3,212 ആയിരുന്നു വില.

വെള്ളിയാഴ്ച രാവിലെ പവന് 480 രൂപ കുറഞ്ഞെങ്കിലും ഉച്ചതിരിഞ്ഞ് 360 രൂപയും ശനിയാഴ്ച രാവിലെ 640 രൂപയും വർധിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് പവന് 87,440 രൂപയെന്ന റെക്കോഡാണ് ഇന്നലെ മറികടന്നത്.

യു.എസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണവിലയുടെ മുന്നേറ്റത്തിന് വഴിവച്ചിരുന്നു. രാജ്യാന്തര വിപണിയിൽ നിലവിൽ 3,886.8 ഡോളറാണ് സ്വർണം ട്രായ് ഔൺസിന് വില. ഡോളറിനെതിരെ 88.76 രൂപയാണ് ഇന്ത്യൻ രൂപയുടെ മൂല്യം.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ വർധിച്ച് 9,065 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 2 രൂപ ഉയർന്ന് സർവകാല ഉയരമായ 160 രൂപയിലാണ് വ്യാപാരം. 14 കാരറ്റ് സ്വർണവില ഗ്രാമിന് 7,000 രൂപയും 9 കാരറ്റിനുവില വില 4,520 രൂപയുമാണ്.

കാൽ നൂറ്റാണ്ടിലെ സ്വർണവില ഒറ്റനോട്ടത്തിൽ

1. 2000 മാർച്ച് 31-ന് 3,212 രൂപയായിരുന്നു ഒരുപവൻ സ്വർണ വില

2. 2006ൽ 6,255 ആയി ഉയർന്നു

3. 2009 മാർച്ച് 31-ന് 11,077 ആയി

4. 2012 മാർച്ച് 31-ന് 20,880 ആയി ഉയർന്നു

5. 2014-നും 2019-നും ഇടയിൽ സ്വർണവില താരതമ്യേന സ്ഥിരത കൈവരിച്ചു. ഈ കാലയളവിൽ വില 19,760 മുതൽ 23,720 വരെയായിരുന്നു വില.

6. കോവിഡ് കാലത്ത് കുതിച്ചുയർന്നു -32,000

7. 50,000 കടന്നത് 2024ൽ: മാർച്ച് 29ന് 50,400 രൂപയായി

8. 2024ലെ ഏറ്റവും ഉയർന്ന വില ഒക്ടോബറിൽ 59,640 ആയിരുന്നു.

9. 2025ൽ ജനുവരി ഒന്നിനാണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 57,200 ആയിരുന്നു അന്നത്തെ വില.

10. 2025 ഒക്ടോബർ 4: മഞ്ഞലോഹം റേക്കോഡ് വിലയായ 87,560 രൂപയിൽ എത്തി

25 വർഷത്തെ സ്വർണവില

2000 31-March 3212

2001 31-March 3073

2002 31-March 3670

2003 31-March 3857

2004 31-March 4448

2005 31-March 4550

2006 31-March 6255

2007 31-March 6890

2008 31-March 8892

2009 31-March 11077

2010 31-March 12280

2011 31-March 15560

2012 31-March 20880

2013 31-March 22240

2014 31-March 21480

2015 31-March 19760

2016 31-March 21360

2017 31-March 21800

2018 31-March 22600

2019 31-March 23720

2020 31-March 32000

2021 31-March 32880

2022 31-March 38120

2023 31-March 44000

2024 31-March 50200

2025 31-March 67400

Show Full Article
TAGS:Gold Price Gold Biz News 
News Summary - todays gold price kerala
Next Story